'സ്ത്രീ വിരുദ്ധതയുടെ ബ്രാൻഡ് അംബാസിഡറായി ലീഗ് നേതൃത്വം മാറി'; ആണുങ്ങളുടെ ആൾക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്ന് എ എ റഹീം
Sep 15, 2021, 17:33 IST
തിരുവനന്തപുരം: (www.kvartha.com 15.09.2021) സ്ത്രീ വിരുദ്ധതയുടെ ബ്രാൻഡ് അംബാസിഡറായി ലീഗ് നേതൃത്വം മാറിയെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം.
ലീഗിൽ ആണുങ്ങളുടെ ആൾക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്നും, പെണ്ണ് പറയാറായോ എന്ന ഭാവമാണ് ലീഗ് നേതൃത്വത്തിനെന്നും റഹീം കുറ്റപ്പെടുത്തി.
ലീഗിൽ ആണുങ്ങളുടെ ആൾക്കൂട്ട ആക്രമണമാണ് നടക്കുന്നതെന്നും, പെണ്ണ് പറയാറായോ എന്ന ഭാവമാണ് ലീഗ് നേതൃത്വത്തിനെന്നും റഹീം കുറ്റപ്പെടുത്തി.
ലീഗിൽ ആത്മാഭിമാനമുള്ള യുവതികൾക്കും പെൺകുട്ടികൾക്കും തുടരാനാകില്ല. ലീഗിൻ്റേത് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനം. ലീഗിൻ്റെ ഭാഗമായി ഇപ്പോഴും നിൽക്കുന്നവരെ ഡിവൈഎഫ്ഐയിലേക്ക് സ്വാഗതം ചെയ്യേണ്ട കാര്യമില്ല.
നർക്കോടിക് ജിഹാദ് സംഘപരിവാർ സൃഷ്ടിയാണ്. യൂത് കോൺഗ്രസും കോൺഗ്രസിനൊപ്പം തകർചയുടെ പടുകുഴിയിൽ വീഴുമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ റഹീം പറഞ്ഞു.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Muslim-League, DYFI, Politics, Criticism, DYFI leader, DYFI leader AA Rahim against Muslim League.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.