CPM | അസഭ്യം പറഞ്ഞ് നേതാക്കളെ അധിക്ഷേപിക്കുന്നു; പി ജയരാജന്റെ മകനെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രടറിയേറ്റ്
Sep 11, 2023, 07:34 IST
കണ്ണൂര്‍: (www.kvartha.com) സിപിഎം സംസ്ഥാന സമിതി അംഗം പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രടേറിയറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെയാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തുവന്നത്.
ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക് സെക്രടറി കിരണിനെതിരെ ജെയിന്‍ രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇതിന് പിന്നാലെയാണ് പി ജയരാജന്റെ മകന്റെ പേര് പരാമര്‍ശിക്കാതെ ഡിവൈഎഫ്‌ഐ പ്രസ്താവന ഇറക്കിയത്.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്‌ഐയെയും പാനൂര്‍ ബ്ലോക് സെക്രടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡിവൈഎഫ്‌ഐ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
പ്രസ്താവന

സഭ്യമല്ലാത്ത ഭാഷയില്‍ ഡിവൈഎഫ്ഐക്കും നേതാക്കള്‍ക്കും എതിരെ ആര് പ്രതികരണങ്ങള്‍ നടത്തിയാലും സഭ്യമായ ഭാഷയില്‍ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തികൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുന്‍പ് തന്നെ ഡിവൈഎഫ്‌ഐ ചര്‍ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാല്‍ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സംഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹമാണ്.
ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യല്‍ മീഡിയകളില്‍ പ്രത്യേകിച്ച് ഫേസ്ബുകില്‍ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരില്‍ ഐഡികള്‍ നിര്‍മിച്ചും ഡിവൈഎഫ്‌ഐയെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Keywords: News, Kerala, Kerala-News, Kannur-News, Politics-News, DYFI, Kannur News, District Secretariat, CPM Leader, P Jayarajan, Son, Jain Raj, DYFI Kannur District Secretariat Against CPM Leader P Jayarajan's Son Jain Raj

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.