Protest | റെയിൽവേ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ. പ്രതിഷേധം; മാർച്ചും ധർണയും സംഘടിപ്പിച്ചു
Updated: Sep 23, 2024, 21:16 IST


Photo: Arranged
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ടിക്കറ്റ് കൗണ്ടർ വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം.
● നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനസ്ഥാപിക്കണമെന്ന ആവശ്യം.
കാഞ്ഞങ്ങാട്: (KVARTHA) കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനക്കെതിരെ ഡി.വൈ.എഫ്.ഐ. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ടിക്കറ്റ് കൗണ്ടർ വെട്ടിക്കുറച്ച നടപടിയും നിർത്തലാക്കിയ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പരിപാടി ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ് കുറുമ്പാലം, അമ്പിളി. വി. പി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം അർപ്പിച്ചു.
#DYFI #KannurRailway #Protest #Kerala #India #RailwayServices
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.