Criticism | വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന്‍ കേരളത്തിന് അപമാനം; ഇത്തരം വിഷജീവികളെ കേരളസമൂഹം ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കണമെന്ന് ഡി വൈ എഫ് ഐ

 

 
DYFI Criticizes BJP Leader V Muraleedharan for Downplaying Wayanad Disaster
DYFI Criticizes BJP Leader V Muraleedharan for Downplaying Wayanad Disaster

Photo Credit: Facebook / DYFI Kerala

തിരുവനന്തപുരം: (KVARTHA) വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച ബിജെപി നേതാവ് വി മുരളീധരന്‍ കേരളത്തിന് അപമാനമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജ്യത്തെ ഞെട്ടിച്ച വലിയ ദുരന്തമായ വയനാട് ഉരുള്‍പൊട്ടലിനെ കേവലം മൂന്ന് വാര്‍ഡുകളില്‍ നടന്ന ചെറിയ കെടുതിയായി വിശേഷിപ്പിച്ച വി മുരളീധരന്‍ ബിജെപിക്ക് സാധാരണ ജനങ്ങളുടെ ജീവിതത്തോടുള്ള സമീപനമാണ് വിളിച്ചുപറഞ്ഞതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെയും അര്‍ഹമായ സഹായം നല്‍കാതെയും കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുമ്പോഴാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരന്‍ ദുരിതബാധിതരെയും കേരളത്തിലെ ജനങ്ങളെയും അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവന പുറപ്പെടുവിച്ചത്. ഇത്തരം വിഷജീവികളെ കേരളസമൂഹം ഒറ്റക്കെട്ടായി ബഹിഷ്‌കരിക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

#WayanadDisaster #DYFICriticism #KeralaPolitics #BJPNeglect #KeralaUnity #DisasterResponse

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia