Condoles | അക്രമങ്ങളിലൂടെയും കൊലപാതങ്ങളിലൂടെയും ലഹരി വിരുദ്ധ പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടി ഒരു ശക്തിയെയും അനുവദിക്കില്ല: ഡി വൈ എഫ് ഐ

 


കണ്ണൂര്‍: (www.kvartha.com) ലഹരി മാഫിയയെ ചോദ്യം ചെയ്‌തെന്ന കാരണത്താല്‍ തലശ്ശേരിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരെ കുത്തിക്കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്ന് ഡി വൈ എഫ് ഐ. സിപിഎം പ്രവര്‍ത്തകരായ ശമീര്‍, ഖാലിദ് എന്നീ സഖാക്കളെയാണ് ലഹരി മാഫിയ സംഘം കുത്തിക്കൊലപ്പെടുത്തിയതെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.

Condoles | അക്രമങ്ങളിലൂടെയും കൊലപാതങ്ങളിലൂടെയും ലഹരി വിരുദ്ധ പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടി ഒരു ശക്തിയെയും അനുവദിക്കില്ല: ഡി വൈ എഫ് ഐ

കേരളത്തില്‍ ലഹരി മാഫിയക്കെതിരെ അതിശക്തമായ ജനകീയ മുന്നേറ്റം നടക്കുന്ന ഘട്ടത്തില്‍ ലഹരി മാഫിയക്കെതിരായി നിലപാട് സ്വീകരിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും
ആക്രമിക്കുന്ന സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്.

അതില്‍ ഒടുവിലത്തേതാണ് തലശ്ശേരിയില്‍ നടന്നിട്ടുള്ള ദാരുണമായ രണ്ടു കൊലപാതകങ്ങള്‍. ഏത് അക്രമത്തെയും എല്ലാ സാമൂഹ്യവിരുദ്ധ ശക്തികളെയും തോല്‍പിച്ചുകൊണ്ട് നമ്മുടെ സമൂഹത്തെ ലഹരിക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്തുവാനുള്ള പോരാട്ടം ഡി വൈ എഫ് ഐ ഏറ്റവും ശക്തമായി തന്നെ തുടരുമെന്നും നേതാക്കള്‍ പറഞ്ഞു.

ജനകീയ കവചം കാംപെയിന്‍ കൂടുതല്‍ വിപുലപ്പെടുത്തും. അക്രമങ്ങളിലൂടെയും കൊലപാതങ്ങളിലൂടെയും ലഹരി വിരുദ്ധ പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ വേണ്ടി ഒരു ശക്തിയെയും അനുവദിക്കില്ല. ലഹരി മാഫിയക്കെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ശമീറിന്റെയും ഖാലിദിന്റെയും മരണത്തില്‍ ശക്തമായ പ്രതിഷേധവും ഹൃദയംഗമായ അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

ലഹരി മാഫിയക്കെതിരായുള്ള തുടര്‍ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഡി വൈ എഫ് ഐ കേരള സംസ്ഥാന സെക്രടേറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

Keywords:  DYFI Condoles Thalassery Twin Murder, Kannur, News, Politics, Protesters, DYFI, Murder, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia