Missing Complaint | പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വേറിട്ട സമരവുമായി ഡി വൈ എഫ് ഐ; 4 ദിവസമായി കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) ലൈംഗികാരോപണക്കേസില്‍പെട്ട പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വേറിട്ട സമരവുമായി ഡി വൈ എഫ് ഐ. എംഎല്‍എയെ നാലു ദിവസമായി കാണാനില്ലെന്ന് കാട്ടി ഡി വൈ എഫ് ഐ പെരുമ്പാവൂര്‍ ബ്ലോക് പ്രസിഡന്റ് പി എ അശ്കര്‍ പൊലീസില്‍ പരാതി നല്‍കി.

Missing Complaint | പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വേറിട്ട സമരവുമായി ഡി വൈ എഫ് ഐ; 4 ദിവസമായി കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി

മണ്ഡലത്തിലെ ജനപ്രതിനിധിയായ എല്‍ദോസ് പി കുന്നപ്പിള്ളിയെ കാണാനില്ല. എം എല്‍ എ ഓഫിസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച് ഓഫാണ്. അതിനാല്‍ താനുള്‍പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങള്‍ക്ക് എംഎല്‍എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള്‍ സാധിക്കുന്നില്ലെന്നും എംഎല്‍എയെ കണ്ടെത്തി നല്‍കണമെന്നുമാണ് പരാതിയില്‍ പറയുന്നത്.

പരാതി നല്‍കിയതിന് പെരുമ്പാവൂര്‍ പൊലീസ് റെസീപ്റ്റും നല്‍കിയിട്ടുണ്ട്. ശനിയാഴ്ച പെരുമ്പാവൂരില്‍ 'പ്രതീകാത്മക തിരയലും' ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്നുണ്ട്.

Keywords: DYFI complained to police that Eldhose Kunnappilly missing, Kochi, News, Trending, DYFI, Missing, Complaint, Congress, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script