Missing Complaint | പെരുമ്പാവൂര് എംഎല്എ എല്ദോസ് കുന്നപ്പിള്ളിക്കെതിരെ വേറിട്ട സമരവുമായി ഡി വൈ എഫ് ഐ; 4 ദിവസമായി കാണാനില്ലെന്ന് കാട്ടി പൊലീസില് പരാതി നല്കി
Oct 14, 2022, 18:53 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ലൈംഗികാരോപണക്കേസില്പെട്ട പെരുമ്പാവൂര് എംഎല്എ എല്ദോസ് കുന്നപ്പിള്ളിക്കെതിരെ വേറിട്ട സമരവുമായി ഡി വൈ എഫ് ഐ. എംഎല്എയെ നാലു ദിവസമായി കാണാനില്ലെന്ന് കാട്ടി ഡി വൈ എഫ് ഐ പെരുമ്പാവൂര് ബ്ലോക് പ്രസിഡന്റ് പി എ അശ്കര് പൊലീസില് പരാതി നല്കി.
മണ്ഡലത്തിലെ ജനപ്രതിനിധിയായ എല്ദോസ് പി കുന്നപ്പിള്ളിയെ കാണാനില്ല. എം എല് എ ഓഫിസ് അടച്ചിട്ടിരിക്കുകയാണ്. ഫോണും സ്വിച് ഓഫാണ്. അതിനാല് താനുള്പെടെ മണ്ഡലത്തിലുള്ള പൊതുജനങ്ങള്ക്ക് എംഎല്എയുമായി ബന്ധപ്പെട്ട് നടത്തേണ്ട ആവശ്യങ്ങള് സാധിക്കുന്നില്ലെന്നും എംഎല്എയെ കണ്ടെത്തി നല്കണമെന്നുമാണ് പരാതിയില് പറയുന്നത്.
പരാതി നല്കിയതിന് പെരുമ്പാവൂര് പൊലീസ് റെസീപ്റ്റും നല്കിയിട്ടുണ്ട്. ശനിയാഴ്ച പെരുമ്പാവൂരില് 'പ്രതീകാത്മക തിരയലും' ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്നുണ്ട്.
Keywords: DYFI complained to police that Eldhose Kunnappilly missing, Kochi, News, Trending, DYFI, Missing, Complaint, Congress, Police, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.