DYFI | മരിച്ചുകിടക്കുന്നയാളെ അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; ഉമ്മന്‍ചാണ്ടിക്കെതിരായ നടന്‍ വിനായകന്റെ പ്രസ്താവനക്കെതിരെ ഡി വൈ എഫ് ഐ

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ നടന്‍ വിനായകന്റെ പ്രസ്താവനക്കെതിരെ ഡി വൈ എഫ് ഐ രംഗത്ത്. മരിച്ചുകിടക്കുന്നയാളെ അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വികെ സനോജ് പറഞ്ഞു.

മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍കാര്‍ ഇടപെടാത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കേന്ദ്രസര്‍കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കലാപമായി മണിപ്പൂര്‍ കലാപം മാറിയെന്ന് പറഞ്ഞ അദ്ദേഹം ഇന്‍ഡ്യയുടെ തെരുവുകളില്‍ സ്ത്രീകള്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍ അതൊന്നും പ്രധാനമന്ത്രി അറിയുന്നില്ലെന്നും ആരോപിച്ചു. കലാപം അവസാനിപ്പിക്കാന്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

DYFI | മരിച്ചുകിടക്കുന്നയാളെ അധിക്ഷേപിക്കുന്ന പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു; ഉമ്മന്‍ചാണ്ടിക്കെതിരായ നടന്‍ വിനായകന്റെ പ്രസ്താവനക്കെതിരെ ഡി വൈ എഫ് ഐ

കായംകുളത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ കൊലപ്പെടുത്തിയത് ലഹരിമാഫിയ സംഘമാണെന്നും പിടിയിലായ പ്രതികള്‍ സ്ഥിരം ക്രിമിനലുകളാണെന്നും അവരെ പോറ്റിവളര്‍ത്തുന്നത് ആര്‍ എസ് എസ് ആണെന്നും സനോജ് ആരോപിച്ചു.

Keywords:  DYFI against Vinayakan's Statement on Oommenchandy, Kozhikode, News, DYFI, Oommen Chandy, Actor Vinayakan, Criticism, VK Sanoj, Statement, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia