Event | 'പൊതുനിരത്തില്‍ വഴിതടഞ്ഞ് കാര്‍ റാലി നടത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം'
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു
● സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ നടന്ന കാര്‍ റാലിയില്‍ ഇരുപതോളം കാറുകള്‍ അണിനിരന്നു
● അന്‍പതോളം യുവാക്കളാണ് ആഘോഷത്തില്‍ പങ്കെടുത്തത്
● കമ്മട്ടിപ്പാടം എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് പിറന്നാള്‍ ആഘോഷവുമായി തെരുവില്‍ ഇറങ്ങിയത്
● സംഘടിപ്പിച്ചത് ഒരു മണിക്കൂര്‍ നീണ്ട ആഘോഷം
പത്തനംതിട്ട: (KVARTHA) പൊതുനിരത്തില്‍ വഴിതടഞ്ഞ് കാര്‍ റാലി നടത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പിറന്നാളാഘോഷം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാര്‍ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ നടന്ന കാര്‍ റാലിയില്‍ ഇരുപതോളം കാറുകള്‍ അണിനിരന്നു. അന്‍പതോളം യുവാക്കളാണ് ആഘോഷത്തില്‍ പങ്കെടുത്തത് എന്നും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്.
വേഗം കുറച്ച് വലിയ ശബ്ദത്തില്‍ കാര്‍ റാലിയുടെ അകമ്പടിയോടെയാണ് യുവാക്കള്‍ എത്തിയതെന്നും അണിനിരന്നത് ഡി വൈ എഫ് ഐ-ഇടത് പ്രവര്‍ത്തകരെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
കമ്മട്ടിപ്പാടം, പവര്‍ ഓഫ് പത്തനംതിട്ട, പത്തനംതിട്ട ബോയ്സ് എന്നിങ്ങനെ പത്തനംതിട്ടയിലും പരിസരപ്രദേശങ്ങളിലും യുവാക്കളുടേതായി മൂന്ന് പ്രാദേശിക കൂട്ടായ്മകളുണ്ട്. അതില്‍ കമ്മട്ടിപ്പാടം എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് കഴിഞ്ഞദിവസം രാത്രി പിറന്നാള്‍ ആഘോഷവുമായി തെരുവില്‍ ഇറങ്ങിയത്. പൊലീസിനും ഇതര പ്രാദേശിക കൂട്ടായ്മകള്‍ക്കുമുള്ള വെല്ലുവിളി എന്ന നിലയിലായിരുന്നു ആഘോഷം.
ഒരു മണിക്കൂര്‍ നീണ്ട ആഘോഷമാണ് സംഘടിപ്പിച്ചത്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ആഘോഷങ്ങള്‍ എന്ന് വ്യക്തമാണെന്ന് പൊലീസ് പറയുന്നു. വിവിധ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇസ്റ്റഗ്രാമിലും ദൃശ്യങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു.
രാത്രി 9.15-നായിരുന്നു ആഘോഷത്തിന്റെ തുടക്കം. വെട്ടിപ്പുറം ഭാഗത്തുനിന്ന് റാലിയായി കാറിലാണ് യുവാക്കള്‍ സെന്റ് പീറ്റേഴ്സ് ജങ്ഷനില്‍ എത്തിയത്. അവിടെ തെരുവ് വിളക്കിന് വലംവെച്ച് കുരിശടിയുടെ ഭാഗത്ത് കേന്ദ്രീകരിച്ചു. തുടര്‍ന്ന് കാറിന്റെ ബോണറ്റില്‍വെച്ച് കേക്ക് മുറിച്ചു.
എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഡി വൈ എഫ് ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയില്‍ ഇത് മൂന്നാം തവണയാണ് പൊതുനിരത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിറന്നാള്‍ ആഘോഷം നടത്തുന്നത്.
നേരത്തേ മലയാലപ്പുഴയില്‍ കാപ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത് വിവാദമായിരുന്നു. അടൂരിലെ പറക്കോട് ഡി വൈ എഫ് ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി. അടൂരിലെ സംഭവം പാര്‍ട്ടി അന്വേഷിച്ചുവരികയാണ്.
#DYFICarRally, #Pathanamthitta, #ViralVideo, #BirthdayCelebration, #KeralaNews, #PoliceInvestigation
