Protest | കണ്ണൂര്‍ നഗരത്തിലെ റോഡുകളില്‍ പൊടി ബോംബ്; വ്യാപാരികള്‍ കടകള്‍ അടച്ച് കോര്‍പറേഷന്‍ ഓഫീസ് ഉപരോധിക്കും, പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ നഗരത്തിലെ റോഡുകള്‍ വെട്ടിപ്പൊളിച്ചത് പൂര്‍വ സ്ഥിതിയിലാകാത്തതിലും പൊടിശല്യം പരിഹരിക്കാത്തതിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മാര്‍ച് ഒന്‍പതിന് കടകടളച്ച് കോര്‍പറേഷന്‍ ഉപരോധിക്കും. കോര്‍പറേഷന്‍ പരിധിയില്‍ രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ കടകളടച്ചിട്ട് പ്രതിഷേധിക്കും.
          
Protest | കണ്ണൂര്‍ നഗരത്തിലെ റോഡുകളില്‍ പൊടി ബോംബ്; വ്യാപാരികള്‍ കടകള്‍ അടച്ച് കോര്‍പറേഷന്‍ ഓഫീസ് ഉപരോധിക്കും, പ്രതിഷേധത്തിന് പിന്തുണയുമായി ബിജെപി

ഉപരോധം സംസ്ഥാന ജെനറല്‍ സെക്രടറി ദേവസ്യ മേചേരി ഉദ്ഘാടനം ചെയ്യും. വ്യാപാരികള്‍, തൊഴിലാളികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ജില്ലാ ജെനറല്‍ സെക്രടറി പുനത്തില്‍ ബാശിത് അറിയിച്ചു.

നഗരത്തിലെ റോഡുകള്‍ വെട്ടിപ്പൊളിച്ചതിനുശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും ഗതാഗത യോഗ്യമാക്കാത്തതിലും കുഴി എടുത്ത സ്ഥലം റീടാര്‍ ചെയ്യാത്തതിനാല്‍ പൊടിപടലങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്തത് ഏറെ നാളായിട്ടും നടപടി എടുക്കാത്ത കോര്‍പറേഷന്‍ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തുന്ന കടയടപ്പ് സമരത്തിന് ബി ജെ പി യുടെ പൂര്‍ണപിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായി ബിജെപി കണ്ണൂര്‍ മണ്ഡലം കമിറ്റി അറിയിച്ചു. അടുത്ത ദിവസം തന്നെ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണയും മറ്റ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും മണ്ഡലം കമിറ്റി തീരുമാനിച്ചു.

Keywords: Dust bombs on roads in Kannur city; Traders will close shops and blockade corporation office, BJP supports protest, Kannur, News, Protest, BJP, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia