സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്‍; മുന്‍ ഡിജിപിക്ക് വേണ്ടി വാദിച്ചതില്‍ നിരാശയും ദുഖവുമുണ്ട്, രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കില്ലായിരുന്നുവെന്നും തുറന്നുപറച്ചില്‍
Jul 10, 2017, 12:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.07.2017) മുന്‍ ഡിജിപി സെന്‍കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രംഗത്ത്. സെന്‍കുമാറിന് വേണ്ടി വാദിച്ചതില്‍ നിരാശയും ദുഖവുമുണ്ടെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിന് വേണ്ടി വാദിക്കില്ലായിരുന്നുവെന്നും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ കൂടിയായ ദുഷ്യന്ത് ദവെയുടെ തുറന്നുപറച്ചില്‍.
യുവ ദമ്പതികള്‍ വീട്ടിനകത്ത് വിഷം കഴിച്ച് മരിച്ച നിലയില്‍; മരണ കാരണം കടബാധ്യതയെന്ന് സൂചന
ഡി.ജി.പി സ്ഥാനത്ത് നിന്നും പുറത്താക്കിയതിന് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ സെന്‍കുമാറി വേണ്ടി വാദിച്ചതില്‍ ഒരാള്‍ ദുഷ്യന്ത് ദവെയായിരുന്നു. സെന്‍കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ദവെയുടെ ഈ പ്രതികരണം. വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന, രാഷ്ട്രീയത്തിന് അതീതനായ ഉദ്യോഗസ്ഥനാണെന്നായിരുന്നു തന്റെ ധാരണ. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റിയതെന്നും കരുതി. അതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി ഹാജരായത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്നു കരുതിയാണു പണം വാങ്ങാതെ പ്രതികരിച്ചത്. എന്നാല്‍, രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണെന്നിപ്പോഴാണു മനസിലായതെന്നും ദവെ പറഞ്ഞു.
ഭീകര സംഘടനയായ ദാഇഷും (ഇസ് ലാമിക് സ്‌റ്റേറ്റ്) ആര്‍എസ്എസും രണ്ടാണെന്ന് സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും സംസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ദവെ.
അതിനിടെ സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നു. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം അഡ്വ. പി.എസ്.ശ്രീധരന്‍ പിള്ളയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും നേരത്തെ തന്നെ സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ താന്‍ ഒരു പാര്‍ട്ടിയിലും തല്‍ക്കാലം ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബി.ജെ.പിയിലോ കോണ്‍ഗ്രസിലോ സി.പി.എമ്മിലോ എന്തായാലും എത്തില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു.

Also Read:
Keywords: Dushyanth Dawe against T P Senkumar, Thiruvananthapuram, News, Politics, BJP, Congress, Supreme Court of India, Terrorism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.