BJP | കണ്ണൂരിലെ സിപിഎമിനെ തോല്‍പ്പിച്ചാല്‍ ബിജെപിക്ക് കേരളത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന് ദേശീയ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ടികളുടെ നാഭി എന്നു പറഞ്ഞാല്‍ കണ്ണൂരാണെന്നും.അങ്ങിനെയുള്ള കണ്ണൂരിലെ സിപിഎമിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ബിജെപിക്ക് ജയിക്കാന്‍ കഴിയുമെന്നും ദേശീയ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവിയായ 370 വകുപ്പ് എടുത്ത് കളഞ്ഞാല്‍ അവിടെ ചോരപ്പുഴ ഒഴുകുമെന്ന് പറഞ്ഞവര്‍ക്ക് അവിടെയിപ്പോള്‍ ത്രിവര്‍ണ പതാക പാറിക്കളിക്കുന്നത് കാണേണ്ടി വന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
          
BJP | കണ്ണൂരിലെ സിപിഎമിനെ തോല്‍പ്പിച്ചാല്‍ ബിജെപിക്ക് കേരളത്തില്‍ വിജയം നേടാന്‍ കഴിയുമെന്ന് ദേശീയ സെക്രടറി ദുഷ്യന്ത് കുമാര്‍ ഗൗതം

ബിജെപി ജില്ലാ കമിറ്റി സമ്പൂര്‍ണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ് അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡണ്ട് എപി അബ്ദുല്ലക്കുട്ടി, പികെ കൃഷ്ണദാസ്, എംടി രമേശ്, കെ രഞ്ജിത്, എ ദാമോദരന്‍, പികെ വേലായുധന്‍, കെകെ വിനോദ് കുമാര്‍, ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍, ബിജു ഏളക്കുഴി എന്നിവര്‍ സംസാരിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, BJP, Politics, Political-News, CPM, Dushyant Kumar Gautam, Dushyant Kumar Gautam says BJP can win in Kerala if it defeats CPM in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia