വിനോദസഞ്ചാരത്തിനിടെ പൊന്മുടിയിലെ പാറയിടുക്കിൽ യുവതിയുടെ കാൽ കുടുങ്ങി; ഒടുവിൽ എസ് ഐയുടെ നേതൃത്വത്തിൽ അരകിലോമീറ്ററോളം ചുമന്നെത്തിച്ചു
Sep 3, 2021, 13:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വിതുര: (www.kvartha.com 03.09.2021) വിനോദസഞ്ചാരത്തിനിടെ പൊന്മുടിയിലെ പാറയിടുക്കിൽ യുവതിയുടെ കാൽ കുടുങ്ങി. പരിക്കേറ്റ യുവതിയെ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വാഹനത്തിലേക്ക് അര കിലോ മീറ്ററോളം ചുമന്നെത്തിച്ചു.
വ്യാഴാഴ്ച മൂന്ന് മണിയോടെ അപർ സാനിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. മണക്കാട് നിന്ന് ഭർത്താവിനൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു യുവതി. ഗ്രൗണ്ടിന് താഴ്ഭാഗത്തെ പാറക്കൂട്ടങ്ങൾ നിറഞ്ഞ പുൽമേടിലൂടെ നടക്കവെ കാൽ അബദ്ധത്തിൽ പാറയിടുക്കിൽ കുടുങ്ങുകയായിരുന്നു.
ഉടൻ തന്നെ യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും കാലിന്റെ കുഴ തെറ്റിയതോടെ നടക്കാൻ പറ്റാതായി.

തുടർന്ന് ഭർത്താവ് പൊന്മുടി പൊലീസ് സ്റ്റേഷനിലേക്കു വിളിക്കുകയായിരുന്നു. 108 ആംബുലൻസ് സെർവീസിലേക്ക് വിളിച്ചെങ്കിലും വാഹനം ലഭ്യമായില്ല. നിമിഷങ്ങൾക്കുള്ളിൽ സബ് ഇൻസ്പെക്ടർ എസ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി യുവതിയെ കസേരയിൽ ഇരുത്തി ഗ്രൗണ്ട് വരെ ചുമന്നെത്തിക്കുകയായിരുന്നു.
വിനോദ സഞ്ചാരികളിൽ ചിലരും ദൗത്യത്തിൽ പങ്കാളികളായി. യുവതിയുടെ പരിക്ക് ഗുരുതരമല്ല. യുവതി വിതുര താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി മടങ്ങി.
Keywords: News, Kerala, State, Top-Headlines, Accident, Thiruvananthapuram, Police, Women, Ponmudi, During the tour, girl's foot got stuck in cliff at Ponmudi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.