Serial Actress | 'ചിത്രീകരണത്തിനിടെ പ്രമുഖ സീരിയലിലെ സ്ത്രീ കഥാപാത്രങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി; ഷൂടിംഗ് നിര്‍ത്തിവച്ചു; നിര്‍മാതാവിന് ഉണ്ടായിരിക്കുന്നത് വന്‍ നഷ്ടം'


'രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു'
ഇരുവരും ശ്രദ്ധേയരായ താരങ്ങള്‍
തിരുവനന്തപുരം: (KVARTHA) ചിത്രീകരണത്തിനിടെ (Shouting) പ്രമുഖ സീരിയലിലെ (Serial) സ്ത്രീ കഥാപാത്രങ്ങള്‍ (Actress) തമ്മില്‍ പൊരിഞ്ഞ അടി (Quarrel) നടന്നതായി റിപോര്‍ട് (Report) . ഏഷ്യാനെറ്റില്‍ (Asianet) സംപ്രേക്ഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' (Chandrikayil Aliunna Chandrakantham) എന്ന സീരിയലിലെ പ്രസക്തകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിമാര്‍ തമ്മിലാണ് അടി ഉണ്ടായിരിക്കുന്നതെന്ന് റിപോര്‍ടില്‍ പറയുന്നു.
ചിത്രീകരണം നടക്കുന്ന വെള്ളയാണി വീട്ടില്‍ വച്ച് പ്രമുഖ സിനിമാ സീരിയല്‍ താരങ്ങളായ നടി രഞ്ജിനിയും സജിത ബേട്ടിയും തമ്മിലുള്ള മൂപ്പിളമ തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു എന്നാണ് റിപോര്‍ട്. ഇതോടെ സീരിയലിന്റെ ചിത്രീകരണം തത്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവച്ചതോടെ നിര്‍മാതാവായ ഭാവചിത്ര ജയകുമാറിന് വലിയ നഷ്ടം ഉണ്ടായിരിക്കുകയാണ്. പെരുന്തച്ചന്‍ പോലുള്ള മലയാളത്തിലെ പ്രധാന സിനിമകളുടെ നിര്‍മാതാവ് കൂടിയാണ് ജയകുമാര്‍. കൂട്ടുകുടുംബത്തിലെ കഥപറയുന്ന സീരിയലില്‍ കുടുംബത്തിലെ കാരണവത്തിയുടെ റോളിലാണ് രഞ്ജിനി എത്തുന്നത്. സജിത ബേട്ടി രഞ്ജിനിയുടെ ഭര്‍തൃ സഹോദരന്റെ ഭാര്യയെ ആണ് അവതരിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ സൂപര്‍ഹിറ്റ് സിനിമയായ 'ചിത്രം' സിനിമ ഉള്‍പെടെ നിരവധി സിനിമകളില്‍ നായികയായി എത്തിയ താരമാണ് രഞ്ജിനി. വിവാഹത്തിനുശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരുന്ന ഇവര്‍ അടുത്തിടെയാണ് വീണ്ടും അഭിനയ രംഗത്ത് എത്തിയത്.
സജിത ബേട്ടി നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ബാലതാരമായാണ് തുടക്കം. സീരിയല്‍ ചിത്രീകരണം മുടങ്ങിയതോടെ പ്രശ്നം ഒത്തു തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി നടക്കുന്നതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.