Indian Constitution | അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനിടെ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും

 


കോട്ടയം: (KVARTHA) അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കവേ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് നിലപാട് വ്യക്തമാക്കിയിരിക്കയാണ് ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും. സംവിധായകന്‍ ആഷിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ആണ് നിലപാട് വ്യക്തമാക്കിയത്.

'ഭാരതത്തിലെ ജനങ്ങളായ നാം..'എന്നു തുടങ്ങുന്ന ആമുഖത്തിന്റെ ചിത്രമാണു സംവിധായകന്‍ ആശിഖ് അബു, നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Indian Constitution | അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനിടെ ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാട് വ്യക്തമാക്കി ചലച്ചിത്ര താരങ്ങളും ആക്ടിവിസ്റ്റുകളും

'നമ്മുടെ ഇന്‍ഡ്യ' എന്നെഴുതി കൂപ്പുകൈകളുടെ ഇമോജി ചേര്‍ത്താണു പാര്‍വതി ഫേസ്ബുകില്‍ പോസ്റ്റിട്ടത്. 'ഇന്‍ഡ്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്' എന്നു ആശിഖ് അബുവും 'നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു.
 


ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും ഇന്‍സ്റ്റഗ്രാമില്‍ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തത്. കേരളത്തില്‍നിന്ന് പി ടി ഉഷയടക്കം 20 പ്രമുഖരും 22 സന്യാസിമാരും ഉള്‍പെടെ ഇന്‍ഡ്യയില്‍നിന്നും പുറത്തുമായി ആകെ 8000 പേര്‍ക്കാണു ചടങ്ങിലേക്കു ക്ഷണം ലഭിച്ചത്.

താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷമാണ് പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ചടങ്ങിന്റെ 'മുഖ്യ യജമാനന്‍'. മൈസൂരുവിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണു പ്രതിഷ്ഠിച്ചത്. നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ചടങ്ങ് തുടങ്ങിയിരുന്നു.

Keywords: During the Prana Pratishta ceremony in Ayodhya, film stars and activists expressed their stand by sharing the preamble of Indian Constitution, Kottayam, News, Ayodhya Prana Pratishta Ceremony, Social Media, Post, Actors, Criticism, Religion, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia