വിവാദങ്ങള്‍ക്കിടെ കെ വി തോമസ് കണ്ണൂരിലെത്തി: ചുവപ്പ് ഷോള്‍ അണിയിച്ച് സ്വീകരിച്ച് എം വി ജയരാജന്‍
Apr 8, 2022, 21:46 IST
മട്ടന്നൂര്‍:(www.kvartha.com 08.04.2022) രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ പാര്‍ടി വിലക്ക് കാറ്റില്‍ പറത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ശനിയാഴ്ച നടക്കുന്ന സിപിഎം പാര്‍ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതിനായി രാത്രി ഏഴുമണിയോടെ കണ്ണൂരിലെത്തി. കനത്ത പൊലിസ് സന്നാഹം വിമാനത്താവളത്തിലേര്‍പ്പെടുത്തിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാസെക്രറി എംവി ജയരാജന്റെ നേതൃത്വത്തില്‍ കെവി തോമസിനെ ചുവപ്പ് ഷോള്‍ അണിയിച്ചു സ്വീകരിച്ചു. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ് എംവി ജയരാജന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ കെവി തോമസിനെ വിമാനത്താവളത്തിന് പുറത്തേക്ക് സ്വീകരിച്ചാനയിച്ചത്.
തനിക്ക് പറയാനുള്ളത് പാര്‍ടി സമ്മേളനത്തിന്റെ ഭാഗമായി പറയുമെന്ന് കെവി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷോള്‍ ആണെന്ന് നിറത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം മറുപടി പറഞ്ഞു. വീട്ടില്‍ താമര നട്ടപ്പോള്‍ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു പാര്‍ടിക്കുള്ളില്‍ ചിലര്‍ പ്രചരിപ്പിച്ചത്. സുഹൃത്തെന്ന നിലയിലാണ് ജയരാജന്‍ ഷോൾ അണിയിച്ചതെന്നും ചുവന്ന ഷോള്‍ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തനിക്ക് പറയാനുള്ളത് പാര്‍ടി സമ്മേളനത്തിന്റെ ഭാഗമായി പറയുമെന്ന് കെവി തോമസ് വ്യക്തമാക്കി. ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷോള്‍ ആണെന്ന് നിറത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം മറുപടി പറഞ്ഞു. വീട്ടില്‍ താമര നട്ടപ്പോള്‍ ബിജെപിയിലേക്ക് പോകുന്നുവെന്നായിരുന്നു പാര്‍ടിക്കുള്ളില്‍ ചിലര്‍ പ്രചരിപ്പിച്ചത്. സുഹൃത്തെന്ന നിലയിലാണ് ജയരാജന്‍ ഷോൾ അണിയിച്ചതെന്നും ചുവന്ന ഷോള്‍ സ്ഥിരമാക്കുമോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ശനിയഴ്ച വൈകുന്നേരം ആറുമണിക്ക് കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന സെമിനാറില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, എന്നിവരോടൊപ്പം കെ വി തോമസും പങ്കെടുക്കും. കെ വി തോമസ് സിപിഎം ദേശീയ സെമിനാറില്‍ പാര്‍ടി വിലക്ക് ലംഘിച്ചു പങ്കെടുത്താൽ കെപിസിസിക്ക് നടപടി സ്വീകരിക്കാമെന്ന് നേരത്തെ ഹൈകമാന്‍ഡ് വ്യക്തമാക്കിയിരുന്നു.
നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മറ്റു നേതാക്കളും പാര്‍ടി പ്രവര്‍ത്തകരുടെവികാരം മാനിച്ചു സെമിനാറില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കെ വി തോമസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം തള്ളികളയുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന രാഷ്ട്രീയ സെമിനാറില്‍ ശശിതരൂരിനെ ക്ഷണിച്ചിരുന്നുവെങ്കിലുംഹൈകമാന്‍ഡ് വിലക്കുള്ളതിനാല്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. എന്നാല്‍ പാര്‍ടിയോട് പൂര്‍ണമായി ഇടഞ്ഞു നില്‍ക്കുന്ന കെവി തോമസ് ഹൈകമാന്‍ഡിനെ വെല്ലുവിളിച്ചു കൊണ്ടാണ് സിപിഎം ദേശീയ സെമിനാറില്‍ പങ്കെടുക്കാനായി കണ്ണൂരിലെത്തിയത്. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കനത്ത പൊലിസ് സുരക്ഷയാണ് കെ വി തോമസിന് ഒരുക്കിയിട്ടുള്ളത്.
Keywords: News, Kerala, Kannur, Top-Headlines, Controversy, K.V.Thomas, M.V Jayarajan, Politics, CPM, Police, Conference, During the controversy KV Thomas reached Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.