Kanikkonna | കണി വയ്ക്കാന്‍ കണിക്കൊന്നയും ഡ്യൂപ്ലികേറ്റിറങ്ങി; വിപണിയില്‍ സുലഭം
Apr 10, 2023, 21:07 IST
കണ്ണൂര്‍: (www.kvartha.com) സമ്പല്‍ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീക്ഷയേകി നാട്ടുവഴികളില്‍ വിഷുവെത്തും മുമ്പേ കണിക്കൊന്നകള്‍ പൂത്തുലഞ്ഞു. കാലാവസ്ഥ വ്യതിയാനം കാരണമാണ് സാധാരണ ഏപ്രില്‍ മുതല്‍ മെയ് വരെ വിരിയുന്ന കണിക്കൊന്നകള്‍ ഇക്കുറി നേരത്തെ വിരിഞ്ഞത്. ഇതുകാരണം വിഷുക്കണിക്ക് കണിക്കൊന്നകള്‍ ലഭിക്കുമോയെന്ന ആശങ്കയുണ്ട്. എന്നാല്‍ ഇത്തവണ വിപണിയില്‍ കൃത്രിമ കണിക്കൊന്നകള്‍ വ്യാപകമായി ഇറങ്ങിയിട്ടുണ്ട്. സൂപര്‍ മാര്‍കറ്റുകളിലും ഇവ നിര നിരയായി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഒരു മുഴം കണിക്കൊന്നയ്ക്ക് 60 മുതല്‍ 85 രൂപ വരെ വിലയുണ്ട്. ഇലയുള്ളതിന് അല്‍പം വില കൂടുതലാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
പരിസ്ഥിതി സൗഹൃദമായ പ്രത്യേക തരം തുണി കൊണ്ടാണ് ഇത് ഉല്‍പാദിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ടു മാലിന്യം ഉണ്ടാക്കുന്നില്ലെന്നും വ്യാപാരികള്‍ പറയുന്നു. കോഴിക്കോട്, ഗുരുവായൂര്‍ എന്നിവടങ്ങളില്‍ നിന്നാണ് ഡ്യൂപ്ലികേറ്റ് കണിക്കൊന്ന എത്തുന്നത്. കണി വയ്ക്കാന്‍ മാത്രമല്ല വീട്ടില്‍ അലങ്കാര വസ്തുവായും കണിക്കൊന്ന വാങ്ങി വയ്ക്കുന്നവരുണ്ട്. വാഹനങ്ങളില്‍ മോടിക്കായി തൂക്കിയിടുന്നവരും കുറവല്ല. എന്തിനും ഡ്യൂപ്ലികേറ്റ് സ്വീകരിക്കുകയെന്നതാണ് മലയാളികളുടെ സഹജ സ്വഭാവം. ഇതു തന്നെയാണ് കൊന്ന പൂവിന്റെ കാര്യത്തിലും ആവര്‍ത്തിച്ചത്. നാട്ടുമ്പുറങ്ങളിലെ
കണിക്കൊന്നയുടെ വര്‍ണ കാഴ്ച പ്രായഭേദമന്യേ ഏവരുടെയും കണ്‍കുളിര്‍പ്പിക്കുന്ന ദൃശ്യവിസ്മയമാണ്.
കണിക്കൊന്നയെ കുറിച്ച് പല ഐതിഹ്യങ്ങളുമുണ്ട്. ക്ഷേത്ര പൂജാരി അമ്പലം അടച്ച് പോകുമ്പോള്‍ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്തു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കയ്യില്‍ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തില്‍ അത് മരം മുഴുവന്‍ തൂങ്ങിക്കിടന്നുവെന്നാണ് ഒരു ഐതിഹ്യം.
വിഷു എന്ന് കേട്ടാല്‍ ആദ്യം മനസില്‍ വരുന്നതും വിഷുക്കണിയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തതും കേരളത്തിന്റെ സംസ്ഥാന പുഷ്പവുമായ കണിക്കൊന്നയാണ്. കുലകുലയായി താഴേക്കു തൂങ്ങിക്കിടക്കുന്ന മഞ്ഞപ്പൂക്കളാണ് കണിക്കൊന്നയെ ആകര്‍ഷകമാക്കുന്നത്. മീനമാസത്തിലെ അവസാന ആഴ്ചകളില്‍ തളിര്‍ത്ത് പൂവിടാറുള്ള കണിക്കൊന്നകള്‍ ഇത്തവണ നേരത്തെ പൂവിട്ടിരിക്കുകയാണ്. വേനല്‍ക്കാലത്തിന്റെ ആരംഭത്തോടെ കൊന്ന മരങ്ങള്‍ ഇലകള്‍ പൊഴിക്കുകയും മാര്‍ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ പൂവിട്ട് നില്‍ക്കുകയും ആണ് പതിവ്.
മേടം ഒന്നിന് വിഷുക്കണി ഒരുക്കാന്‍ മലയാളിക്ക് ഒഴിച്ചുകൂടാനാവാത്തതാണ് കൊന്നപ്പൂവ്. കൊന്നപ്പൂ ഇല്ലാതെ മലയാളികള്‍ക്ക് വിഷുക്കണി പൂര്‍ത്തിയാകില്ല. തിടമ്പെടുത്തു നില്‍ക്കുന്ന കൊമ്പന്റെ ഗമയും സ്ഥാനവുമാണ് മലയാളികള്‍ വിഷുക്കണിയില്‍ കൊന്നയ്ക്ക് നല്‍കുന്നത്. കേരളത്തിന്റെ സംസ്ഥാന പുഷ്പമെന്നതിലുപരി തായ്ലാന്‍ഡിന്റെ ദേശീയവൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ഔഷധ ഗുണങ്ങളിലും കണിക്കൊന്ന ഒരു താരമാണ്.

Keywords: Vishu-News, Buinsess-News, Kerala News, Kannur News, Vishu 2023, Celebration, Festival, Duplicate Kanikkonna in Market.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.