Wedding Anniversary | 45--ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും; ഇരുവര്‍ക്കും ആശംസ അറിയിച്ച് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍
May 6, 2024, 13:37 IST
കൊച്ചി: (KVARTHA) 45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്.
'45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.' ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം യാത്രക്കിടെയെടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മെയ് അഞ്ചിനും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് നാലിനുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് ആറിനുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങള്‍ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ സുറുമി ജനിച്ചു. 1986-ല്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍ ജനിക്കുന്നത്.
ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നത്.
Keywords: Dulquer Salmaan on his parents' wedding anniversary: 45 years of you two giving the world goals!, Kochi, News, Dulquer Salmaan, Wedding Anniversary, Mammootty, Social Media, Photos, Birthday Celebration, Kerala News.
'45 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്‍മാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേരുന്നു.' ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇതിനൊപ്പം യാത്രക്കിടെയെടുത്ത മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മെയ് അഞ്ചിനും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് നാലിനുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് ആറിനുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങള്‍ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
1979-മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത്. 1982-ല്‍ ഇരുവര്‍ക്കും മകള്‍ സുറുമി ജനിച്ചു. 1986-ല്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍ ജനിക്കുന്നത്.
ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.