ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02/02/2015) താരാധിപത്യമാണ് മലയാളസിനിമയുടെ മുഖമുദ്രയെന്നും മമ്മൂട്ടിയും മോഹന്‍ലാലും വാഴുന്ന മലയാളസിനിമലോകത്ത് യുവാക്കള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും വാദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മോഹന്‍ലാലിന്റെയും ദുല്‍ഖറിന്റെയും ഫേസ്ബുക്ക് പേജുകള്‍. പേജുകളിലെ ലൈക്കുകളുടെ കാര്യത്തില്‍ താരരാജാവിനെ പിന്തള്ളി ഒരു പടി മുന്നില്‍ കുതിക്കുകയാണ് യുവത്വത്തിന്റെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍
മമ്മൂട്ടിയുടെ മകനായി സിനിമാലോകത്ത് എത്തിചേര്‍ന്ന ദുല്‍ഖര്‍ പിന്നീട് മലയാളസിനിമാസാമ്രാജ്യത്തില്‍ സ്വന്തമായൊരു ഇരിപ്പിടം നേടിയെടുക്കുകയായിരുന്നു. അഭിനയമികവ് കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ പ്രേഷകലോകം നെഞ്ചേറ്റിയ കലാകാരനായി ദുല്‍ഖര്‍ മാറിയത്.
ഇന്ന് മലയാളസിനിമ വാഴുന്ന താരങ്ങളില്‍ പ്രധാനിയായി ദുല്‍ഖര്‍ മാറിയിട്ടുണ്ട്. തൊടുന്നതെല്ലാം ഹിറ്റുകളാക്കുന്ന ദുല്‍ഖറിനെ പ്രേഷകരും 'ഇഷ്ടപ്പെടുന്നു'വെന്നതിന് തെളിവാണ് ഫേസ്ബുക്കില്‍ അദ്ദേഹത്തിന് ലഭിച്ച ലൈക്കുകളുടെ എണ്ണം. അതാണെങ്കില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെക്കാള്‍ കൂടുതലും. ഫേസ് ബുക്ക് എന്നത് ജനകീയമാധ്യമമാണെന്ന നിലയില്‍ മോഹന്‍ലാലിനേക്കാള്‍ ദുല്‍ഖറിനെ ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നതിന് തെളിവായും ഇതിനെ ചൂണ്ടികാട്ടാം.
മോഹന്‍ലാലിന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്ന ലൈക്ക് 3,074,764 ആണെങ്കില്‍ ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത് 3,074,915 ലൈക്ക് ആണ്. തിങ്കളാഴ്ചത്തെ കണക്കുകളാണ് ഇത്.
Also Read:
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
Keywords: Dulquar Salman, Facebook, Mohanlal, Thiruvananthapuram, Actor, film, Youth, Mammootty, Kerala
മമ്മൂട്ടിയുടെ മകനായി സിനിമാലോകത്ത് എത്തിചേര്‍ന്ന ദുല്‍ഖര്‍ പിന്നീട് മലയാളസിനിമാസാമ്രാജ്യത്തില്‍ സ്വന്തമായൊരു ഇരിപ്പിടം നേടിയെടുക്കുകയായിരുന്നു. അഭിനയമികവ് കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ പ്രേഷകലോകം നെഞ്ചേറ്റിയ കലാകാരനായി ദുല്‍ഖര്‍ മാറിയത്.

മോഹന്‍ലാലിന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്ന ലൈക്ക് 3,074,764 ആണെങ്കില്‍ ദുല്‍ഖറിന് ലഭിച്ചിരിക്കുന്നത് 3,074,915 ലൈക്ക് ആണ്. തിങ്കളാഴ്ചത്തെ കണക്കുകളാണ് ഇത്.
Also Read:
നാരമ്പാടിയില്‍ മുസ്ലീം ലീഗ് അനുഭാവിയുടെ വീടു തകര്‍ത്തു; പ്രതികളെ കുറിച്ച് സൂചന
Keywords: Dulquar Salman, Facebook, Mohanlal, Thiruvananthapuram, Actor, film, Youth, Mammootty, Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.