Flight | കനത്ത മഴ കാരണം കണ്ണൂരിലിറങ്ങേണ്ട വിമാനം വഴി തിരിച്ചുവിട്ടു


റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയാണ് രണ്ടു ദിവസമായിപെയ്തത്
മട്ടന്നൂർ: (KVARTHA) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള (Kannur International Airport) നഗരമായ മട്ടന്നൂരിൽ (Mattannur) കനത്ത മഴയെ തുടര്‍ന്ന് മസ്‌കറ്റ് - കണ്ണൂര്‍ വിമാനം (Flight) വഴിതിരിച്ചുവിട്ടു. കനത്തമഴയെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനം റണ്‍വേയില്‍ (Runway) ഇറക്കാന്‍ സാധിച്ചില്ല.
തിങ്കളാഴ്ച ഉച്ചയ്ക്ക് 2.40ന് എത്തിയ എയര്‍ ഇന്ത്യ (Air India) എക്‌സ്പ്രസ് വിമാനമാണ് ബെംഗ്ളൂരുവിലേക്ക് തിരിച്ചുവിട്ടത്. പിന്നീട് കാലാവസ്ഥ അനുകൂലമായ ശേഷം വൈകീട്ട് 6.10നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബെംഗ്ളൂരു, ഷാര്‍ജ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ രണ്ടു മണിക്കൂറിലധികം വൈകിയാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയാണ് രണ്ടു ദിവസമായിപെയ്തത്. ജില്ലയുടെ മലയോര ഭാഗങ്ങളിലടക്കം മഴക്കെടുതിയില്‍ വ്യാപക നാശമാണ് സംഭവിച്ചിരിക്കുന്നത്.