SWISS-TOWER 24/07/2023

KMCC Bearers | ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) നാലര പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പി കെ ഇസ്മാഈല്‍ പൊട്ടങ്കണ്ടി (പ്രസിഡണ്ട്), സൈനുദ്ദീന്‍ ചേലേരി (ജെനറല്‍ സെക്രടറി), റഹ്ദാദ് മൂഴിക്കര (ട്രഷറര്‍), കെ വി ഇസ്മാഈല്‍, എന്‍ യു ഉമ്മര്‍ കുട്ടി, പി വി ഇസ്മാഈല്‍, നസീര്‍ പാനൂര്‍, ശരീഫ് പയ്യന്നൂര്‍, ജാഫര്‍ മാടായി, റഫീഖ് കോറോത്ത്, നിസ്തര്‍ ഇരിക്കൂര്‍ (വൈസ് പ്രസിഡന്റുമാര്‍), റഫീഖ് കല്ലിക്കണ്ടി, മുനീര്‍ ഐക്കോടിച്ചി, ഫൈസല്‍ മാഹി, ശംസീര്‍ അലവില്‍, തന്‍വീര്‍ എടക്കാട്, അലി ഉളിയില്‍, ബശീര്‍ കാവുംപടി, ബശീര്‍ കാട്ടൂര്‍ (സെക്രടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.

KMCC Bearers  | ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍


ദുബൈ ലാന്‍ഡ് മാര്‍ക് ഹോടെലില്‍ നടന്ന കൗണ്‍സില്‍ മീറ്റ് ചന്ദ്രിക ഡയറക്ടറും മദീന ഗ്രൂപ് മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്ല പൊയില്‍ ഉദ്ഘാടനം ചെയ്തു. ടി പി അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഇരിട്ടി പ്രാര്‍ഥന നിര്‍വഹിച്ചു. ദുബൈ കെഎംസിസി ജെനറല്‍ സെക്രടറി മുസ്തഫ തിരൂര്‍, പി കെ ഇസ്മാഈല്‍, റയീസ് തലശ്ശേരി, ഒ മൊയ്തു, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, എ സി ഇസ്മാഈല്‍, പി കെ ശരീഫ്, സി സമീര്‍, ശബീര്‍ എടയന്നൂര്‍, കെ വി ഇസ്മാഈല്‍ എന്നിവര്‍ പ്രസംഗിച്ചു.

KMCC Bearers  | ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍

റഹ്ദാദ് മൂഴിക്കര സ്വാഗതവും റഫീഖ് കല്ലിക്കണ്ടി നന്ദിയും പറഞ്ഞു. റിടേണിംഗ് ഓഫീസര്‍ മുഹമ്മദ് പട്ടാമ്പി, നിരീക്ഷകന്‍ എന്‍ കെ ഇബ്രാഹിം എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഏഴായിരം അംഗങ്ങളെ പ്രതിനിധീകരിച്ച് 160 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.

മുന്‍ കമിറ്റിയുടെ സമാപന പ്രവര്‍ത്തക സമിതി യോഗത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വരവ് ചെലവ് കണക്കുകളും കോവിഡ് മഹാമാരിക്കാലത്ത് ഉള്‍പെടെ ചെയ്ത ജീവകാരുണ്യ-സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ സമ്പൂര്‍ണ റിപോര്‍ടും അവതരിപ്പിച്ചു.

KMCC Bearers  | ദുബൈ കണ്ണൂര്‍ ജില്ലാ കെഎംസിസിക്ക് പുതിയ ഭാരവാഹികള്‍

Keywords: Dubai Kannur District KMCC office bearers elected, Kannur, News, KMCC, Office Bearers, Elected, Inauguration, Report, Covid, Kerala News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia