Arrested | മദ്യലഹരിയില്‍ റെയില്‍വെ ട്രാകിലേക്ക് കാര്‍ ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മദ്യലഹരിയില്‍ റെയില്‍വെ ട്രാകിലൂടെ കാറോടിച്ചയാള്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് റെയില്‍വെ സുരക്ഷാപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. അഞ്ചരക്കണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജയപ്രകാശിനെ(51)യാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി പതിനൊന്നേ മുക്കാലിന് താഴെ ചൊവ്വ തൊഴുക്കില്‍ പീടിക റെയില്‍വെ ഗേറ്റിലാണ് സംഭവം.
 
Arrested | മദ്യലഹരിയില്‍ റെയില്‍വെ ട്രാകിലേക്ക് കാര്‍ ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


റെയില്‍വെ ഗേറ്റ് മുറിച്ചു കടന്ന് പാളത്തിലൂടെ നിയന്ത്രണംവിട്ട കാര്‍ പായുകയായിരുന്നു. ഇതുകണ്ട റെയില്‍വേ ഗേറ്റ് മാന്‍ പിന്നാലെ ഓടി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും നിര്‍ത്തിയില്ല. അല്‍പദൂരം മുന്‍പോട്ടുപോയ കാര്‍ തനിയെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഗേറ്റ് മാന്‍ കണ്ണൂര്‍ സിറ്റി പൊലീസില്‍ വിവരമറിച്ചു.
              
Arrested | മദ്യലഹരിയില്‍ റെയില്‍വെ ട്രാകിലേക്ക് കാര്‍ ഇടിച്ചുകയറ്റിയെന്ന സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

സ്ഥലത്തെത്തിയ പൊലീസ് കാര്‍ സുരക്ഷിതമായി മാറ്റുകയായിരുന്നു. ഈ സമയം ട്രെയിന്‍ വരാത്തതിനാലാണ് വന്‍ദുരന്തമൊഴിവായത്. വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന സമയത്താണ് കാര്‍ യാത്രക്കാരന്റെ പരാക്രമം.
Aster_MIMS



Keywords: Drunk man arrested after getting vehicle stuck on railroad tracks, police say, Kannur, News, Police, Arrested, Case, Drunk man, Gate Man, Car, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia