Jobin Jose | 'കോളജ് പരിസരത്ത് രാത്രി മദ്യപിച്ച് നൃത്തം ചവിട്ടി': ജോബിന്‍ ജോസിനെ സിപിഎം ലോകല്‍ കമിറ്റിയില്‍ നിന്ന് ഒഴിവാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്‌കൃത കോളജ് പരിസരത്ത് രാത്രി മദ്യപിച്ച് നൃത്തം ചവിട്ടിയെന്ന സംഭവത്തില്‍ വിവാദത്തിലായ എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് ജോബിന്‍ ജോസിനെ സിപിഎം ലോകല്‍ കമിറ്റിയില്‍നിന്ന് ഒഴിവാക്കി. പാര്‍ടിയുടെ നെയ്യാര്‍ ഡാം ലോകല്‍ കമിറ്റി അംഗമായിരുന്നു ജോബിന്‍.

Jobin Jose | 'കോളജ് പരിസരത്ത് രാത്രി മദ്യപിച്ച് നൃത്തം ചവിട്ടി': ജോബിന്‍ ജോസിനെ സിപിഎം ലോകല്‍ കമിറ്റിയില്‍ നിന്ന് ഒഴിവാക്കി

2022 നവംബര്‍ 11നായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. അന്ന് ജില്ലയില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിക്കുശേഷം ജോബിനും കൂട്ടരും മദ്യപിച്ചു നൃത്തം ചെയ്തു എന്നാണ് പരാതി. ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ജോബിനെ എസ്എഫ്‌ഐ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയിരുന്നു.

ജോബിനെ കൂടാതെ സെക്രടറി ഗോകുല്‍ ഗോപിനാഥ് എന്നിവരുള്‍പ്പെടെ മൂന്നുപേരെയും എസ്എഫ്‌ഐ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. നേതാക്കളുടെ നൃത്തം പകര്‍ത്തി നേതൃത്വത്തിനു പരാതി നല്‍കിയ മുന്‍ പാളയം ഏരിയ സെക്രടറി നന്ദു, ഏരിയ കമിറ്റി അംഗം നസീം എന്നിവരെയും എസ് എഫ് ഐ പുറത്താക്കിയിരുന്നു.
Aster mims 04/11/2022

Keywords: Drunk and dancing: Jobin Jose expelled from CPM local committee, Thiruvananthapuram, News, Complaint, Politics, Dance, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia