Moringa Benefits | മുരിങ്ങയിലയും മുരിങ്ങക്കായയും ഇഷ്ടം പോലെ കഴിച്ചോളൂ! ലഭിക്കുന്നത് നിരവധി ഗുണങ്ങള്‍

 


കൊച്ചി: (KVARTHA) മുരിങ്ങയിലയും മുരിങ്ങക്കായയും കഴിച്ചാല്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ നിത്യവും ഭക്ഷണത്തില്‍ ഉള്‍പെടുത്താവുന്നതാണ്. നമ്മുടെ തൊടികളില്‍ നിന്നുതന്നെ ലഭിക്കും എന്നതുകൊണ്ടുതന്നെ അധികം ചിലവൊന്നും വരില്ല. ഏതെല്ലാം ഗുണങ്ങളാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത് എന്ന് നോക്കാം.

* ചര്‍മ്മകാന്തിക്ക് നല്ലത്

ഇന്ന് നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒട്ടുമിക്ക സൗന്ദര്യവര്‍ധക വസ്തുക്കളിലേയും ഒരു പ്രധാന ചേരുവയാണ് മുരിങ്ങ. ഇത് കഴിക്കുന്നതിലൂടെ ചര്‍മത്തിന് നല്ല തിളക്കം ലഭിക്കുന്നതിനൊപ്പം നല്ല ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാനും സഹായിക്കുന്നു. മുഖത്തെ കുരുക്കള്‍ കുറയ്ക്കുന്നതിനും ഇത് വളരെയധികം സഹായകമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Moringa Benefits | മുരിങ്ങയിലയും മുരിങ്ങക്കായയും ഇഷ്ടം പോലെ കഴിച്ചോളൂ! ലഭിക്കുന്നത് നിരവധി ഗുണങ്ങള്‍


* രോഗപ്രതിരോധശേഷി കൂട്ടുവാന്‍ സഹായിക്കുന്നു


വിറ്റാമിന്‍ സി, അതുപോലെ, ആന്റി ഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്.

കൂടാതെ ഇതില്‍ ആന്റി- ഇന്‍ഫ്ളമേറ്ററി ഘടകങ്ങളും അതുപോലെ, ആന്റി- ബാക്ടീരിയല്‍ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ശ്വാസംമുട്ടല്‍, ചുമ, തുടങ്ങി ശ്വാസകോശത്തെ സംബന്ധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെല്ലാം ശമിപ്പിക്കുവാനും നല്ലതാണ് മുരിങ്ങക്കായ. അതുപോലെ, സാധാരണ കഫക്കെട്ട്, ചുമ പോലുള്ള പ്രശ്നങ്ങളെ ശമിപ്പിക്കുവാന്‍ മുരിങ്ങക്കായയ്്ക്ക് സാധിക്കും.

* ബീജത്തിന്റെ നിരക്ക് കൂട്ടുവാന്‍ സഹായിക്കുന്നു


ലൈംഗിക ഉത്തേജനത്തിന് ഏറ്റവുമധികം സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് മുരിങ്ങക്കായ. അമേരികന്‍ ജേണല്‍ ഓഫ് ന്യൂറോ സയന്‍സിന്റെ പഠനപ്രകാരം മുരിങ്ങക്കായയില്‍ ടെസ്റ്റോസ്റ്റെറോണ്‍ ലെവല്‍ കൂട്ടുന്ന അഫ്രോഡിസിയാക് അടങ്ങിയിട്ടുണ്ട്. ഇത് ലൈംഗിക തൃഷ്ണ കൂട്ടുവാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ ഇതിന്റെ പൂവ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ബീജത്തിന്റെ അളവ് കൂട്ടുവാനും സഹായകമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

*വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നു

സ്ഥിരമായി ആഹാരത്തില്‍ മുരിങ്ങക്കായ ഉള്‍പെടുത്തുന്നത് വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കുന്നു. വൃക്കയില്‍ കല്ല് വരുന്നതും അതുപോലെ, വൃക്ക തകരാറിലാവുകയും ചെയ്യുന്നതില്‍ നിന്നെല്ലാം സംരക്ഷിക്കുവാന്‍ മുരിങ്ങക്കായയ്ക്ക് കഴിയുന്നു. ശരീരം വിഷവിമുക്തമാക്കുന്നതിനും അവയവങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

* കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

ശരീരത്തിലെ അഴുക്കെല്ലാം തന്നെ അടിഞ്ഞുകൂടുവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്നാണ് കരള്‍. ശരീരത്തിലെ അഴുക്കും വിഷങ്ങളുമെല്ലാം തന്നെ പുറംതള്ളുന്നതും കരളാണ്. കരള്‍ സ്വയം വൃത്തിയാക്കപ്പെടുന്ന ഒരു അവയവവുമാണ്.

മുരിങ്ങക്കായയില്‍ അടങ്ങിയിരിക്കുന്ന ഹെപറ്റോ പ്രോട്ടെക്റ്റവ് ഫംഗ്ഷന്‍ കരളിന് ചുറ്റും ഒരു കവചം പോലെ വര്‍ത്തിക്കുകയും ഇത് കരളിന് ദോഷകരമാകാവുന്ന വിഷങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.

അതുപോലെതന്നെ ഗ്ലൂടതൈയോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, കരളിന് സംഭവിക്കുന്ന കേടുപാടുകള്‍ വേഗത്തില്‍ ഉണങ്ങുന്നതിനും മുരിങ്ങ കായ സഹായിക്കുന്നുണ്ട്.

* പ്രമേഹത്തെ നിയന്ത്രിക്കുന്നു

പ്രമേഹരോഗികള്‍ക്ക് ഏറ്റവും നല്ലതാണ് മുരിങ്ങ ഇലയും അതുപോലെ, മുരിങ്ങക്കായയും. വളരെ സ്വാഭാവികമായി തന്നെ നമ്മളുടെ ശരീരത്തിലെ കാലറിയുടെ അളവ് കുറയ്ക്കുവാനും അതുവഴി പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കുവാനും ഇത് സഹായിക്കും. മുരിങ്ങക്കായയില്‍ ധാരാളം ധാതുക്കളും ജീവകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. വിവിധതരം പോഷകങ്ങളാല്‍ സമ്പുഷ്ടമായതു കൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു.

Keywords: Drumsticks (Sahjan): Health Benefits Of Moringa, Kochi, News, Moringa, Drumsticks, Health Benefits, Health, Health Tips, Sugar, Health and Fitness, Kerala News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia