MV Jayarajan | 'ലഹരിമാഫിയക്ക് രാഷ്ട്രീയമില്ല'; പാറായി ബാബുവിനെ പാര്‍ടി തള്ളി പറഞ്ഞുവെന്ന് എംവി ജയരാജന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) തലശ്ശേരി ഇരട്ട കൊലപാതക സംഭവത്തില്‍ സി പി എം ബന്ധം ആരോപിക്കപ്പെട്ട പാറായി ബാബുവിനെ തള്ളി പറഞ്ഞ് സി പി എം നേതാവ് എം വി ജയരാജന്‍. സംഭവത്തില്‍ സി പി എമിന് ഒരു വീഴ്ചയും ഇല്ലെന്ന് സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്‍ കണ്ണൂര്‍ സി പി എം ജില്ലാ കമിറ്റി ഓഫിസായ അഴിക്കോടന്‍ മന്ദിരത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Aster mims 04/11/2022

ലഹരിമാഫിയയെ ചോദ്യം ചെയ്തതിനാണ് തലശേരിയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടത്. പ്രതിയായ പാറായി ബാബു ബി ജെ പിയില്‍ നിന്ന് സിപിഎമില്‍ എത്തിയ വ്യക്തിയാണ്. എങ്കിലും ഇയാള്‍ ചെയ്ത കുറ്റകൃത്യം തെറ്റു തന്നെയാണ്. പാറായി ബാബുവിനെയും പാര്‍ടി തള്ളി പറഞ്ഞിട്ടുണ്ട്. തലശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടി അംഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ സവിശേഷമായ പരിശോധന നടത്തും

ചിലരുടെ രാഷ്ട്രീയ ബന്ധങ്ങള്‍ ചൂണ്ടികാട്ടിയിട്ട് കാര്യമില്ല. കേസിലെ മുഖ്യപ്രതി പാറായി ബാബുവിന് ക്വടേഷന്‍ ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് പാര്‍ടിക്കറിയില്ലായിരുന്നു ഇനി അഥവാ രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും ചെയ്തത് തെറ്റാണെന്നും ന്യായികരിക്കുന്നില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

കണ്ണൂരില്‍ പിടിമുറുക്കിയ ലഹരിമാഫിയക്കെതിരെ സി പി എം ഡിസംബര്‍ ആദ്യവാരം 4000 കേന്ദ്രങ്ങളില്‍ ലഹരി വിരുദ്ധ സദസുകള്‍ നടത്തും. തലശേരി ഇരട്ട കൊലപാതക കേസില്‍ പാര്‍ടിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. ഡിസംബര്‍ 3, 4 തീയതികളിലാണ് ലഹരി വിരുദ്ധ സദസ് നടത്തുക. നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കാന്‍ ആയിരം കേന്ദ്രങ്ങളില്‍ നവംബര്‍ 30 ന് സാംസ്‌കാരിക സദസ് നടത്തും.

MV Jayarajan | 'ലഹരിമാഫിയക്ക് രാഷ്ട്രീയമില്ല'; പാറായി ബാബുവിനെ പാര്‍ടി തള്ളി പറഞ്ഞുവെന്ന് എംവി ജയരാജന്‍


തലശേരി ഇരട്ട കൊലപാതക കേസിലെ പ്രതി പാറായി ബാബു ബി ജെ പിയില്‍ നിന്നും സി പി എമിലേക്ക് വന്നയാളാണ്. മറ്റു പ്രതികള്‍ സി പി എം പ്രവര്‍ത്തകരല്ല. തലശേരി കൊടുവള്ളിയിലെ മാഫിയ സംഘത്തിന്റെ തലവന്‍ ജാക്‌സണനാണ്. ജാക്‌സന്റെ അളിയനാണ് പാറായി ബാബു. ജാക്‌സണ്‍ വഴിയാണ് ബാബു ഇത്തരം സംഘങ്ങളുമായി ബന്ധപ്പെടുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു. ജാക്‌സണ്‍ ലഹരി വില്‍പന നടത്തുന്നത് ചോദ്യം ചെയ്തതാണ് ഇരട്ട കൊലയ്ക്ക് കാരണമായതെന്നും ജയരാജന്‍ പറഞ്ഞു.

Keywords:  News,Kerala,State,Kannur,Top-Headlines,Trending,Case,Politics, Drugs,party,CPM,E.P Jayarajan, 'Drugs mafia has not politics'; MV Jayarajan dismissed Parai Babu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia