Drugs found | കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാക്കളിലൊരാളുടെ മൃതദേഹത്തിന്റെ പാന്റിന്റെ കീശയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി; പൊലീസ് അന്വേഷണമാരംഭിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍- കാസര്‍കോട് ദേശീയ പാതയിലെ തളാപ്പില്‍ ബൈകപകടത്തില്‍ മരിച്ചയാളുടെ മൃതദേഹത്തിന്റെ പോകറ്റില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ലത്വീഫിന്റെ പാന്റിന്റെ പോകറ്റില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നും 8.9 ഗ്രാം എംഡിഎംഎ യാണ് പോകറ്റിലുണ്ടായിരുന്നതെന്നും പൊലീസ് അറിയിച്ചു .
       
Drugs found | കണ്ണൂരില്‍ അപകടത്തില്‍ മരിച്ച യുവാക്കളിലൊരാളുടെ മൃതദേഹത്തിന്റെ പാന്റിന്റെ കീശയില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി; പൊലീസ് അന്വേഷണമാരംഭിച്ചു

ഞായറാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് മംഗ്ളൂറില്‍ നിന്നും ആയിക്കരയിലേക്ക് വരികയായിരുന്ന മീന്‍ ലോറിയും കണ്ണൂരില്‍ നിന്നും കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബൈകും കൂട്ടിയിടിച്ചു അപകടമുണ്ടായത്. അപകടത്തില്‍ മുഹമ്മദ് ലത്വീഫ്, സുഹൃത്തായ മനാഫ് എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിവരുന്നതിനിടെയാണ് മയക്കുമരുന്ന്കണ്ടെത്തിയത്.

ഇതോടെ പോസ്റ്റ് മോര്‍ടം നടപടികള്‍ പൊലീസ് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സര്‍ജന്റെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ടം നടപടികള്‍ നടത്തുക. മരിച്ച യുവാക്കള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ഇവര്‍ക്കു മുന്‍പിലായി മറ്റൊരു ബൈകില്‍ രണ്ടുയുവാക്കളും സഞ്ചരിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അപകടം നടന്നുവെന്നറിഞ്ഞപ്പോള്‍ ഇവര്‍ തിരികെ എകെജി ആശുപത്രിയിലേക്ക് വന്നിരുന്നു.

ഇവിടെയുണ്ടായിരുന്ന പൊലീസുകാരുമായി സംസാരിക്കുകയും പൊലീസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കാന്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടെ ഇവര്‍ മുങ്ങുകയാണ് ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ഇതു സംശയത്തിനിടയാക്കിയിട്ടുണ്ട്. ഇവര്‍ എന്തിനാണ് തലശേരി ഭാഗത്തേക്ക് വന്നതെന്ന കാര്യവും കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനു മോഹന്റെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വില്‍പനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നും പരിശോധിച്ചുവരികയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.

മരിച്ച യുവാക്കളുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചുവരികയാണ്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം മുടങ്ങിയിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസെത്തിയാണ് വാഹനങ്ങള്‍ അപകടസ്ഥലത്തുനിന്നും മാറ്റിയത്. മീന്‍ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ഇസാഹുദ്ദീനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തില്‍ മറ്റൊരുകേസ് കൂടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

Keywords: Drugs found, Kannur, Accident, Police, Investigation, Kerala News, Crime, Drugs, Drugs found one of the youths who died in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia