Drugs | കണ്ണപുരത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ വസ്ത്രത്തില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
Aug 20, 2022, 19:00 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണപുരത്ത് മുച്ചിലോട്ട് കാവിന് മുന്‍വശത്തെ റോഡില്‍ കഴിഞ്ഞദിവസം കാറും ബൈകും കൂട്ടിയിടിച്ച് തീപൊള്ളലേറ്റ് മരിച്ച ബൈക് യാത്രികന്റെ സുഹൃത്തിന്റെ വസ്ത്രത്തില്‍ നിന്നും ലഹരിമരുന്നായ എം ഡി എം എ കണ്ടെടുത്തതായി പൊലീസ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചിക് മംഗ്ലൂര്‍ ശാന്തിപുര സ്വദേശി മാലികുദ്ദീന്റെ(23) വസ്ത്രത്തില്‍ നിന്നാണ് എം ഡി എം എ കണ്ടെടുത്തത്.
പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജില്‍ നിന്നും വെള്ളിയാഴ്ച തന്നെ മാലികുദ്ദീനെ മംഗ്ലൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പാപ്പിനിശേരി-പഴയങ്ങാടി കെ എസ് ടി പി റോഡില്‍ കണ്ണപുരം മുച്ചിലോട്ട് കാവിന് മുന്‍വശത്തുണ്ടായ അപകടത്തില്‍ കാറിന്റെ ഇന്ധന ടാങ്കിന് തീപിടിക്കുകയും ബൈക് യാത്രികനായ ചിക് മംഗ്ലൂര്‍
സ്വദേശി മുഹമ്മദ് ശംസീറി(20) ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെയാണ് ശംസീര്‍ മരിക്കുന്നത്.
ഇയാളുടെ പുറകിലിരുന്ന മാലികുദ്ദീന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെയാണ് കണ്ണപുരം പൊലീസ് ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജാശുപത്രിയിലെത്തിച്ചത്.
Keywords: Drugs found in injured man clothes, Kannur, News, Accident, Injured, Hospital, Treatment, Drugs, Police, Kerala.

എന്നാല്‍ അതീവഗുരുതരാവസ്ഥയിലായിരുന്ന ശംസീര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടയുകയായിരുന്നു. ഇരുവരും മയക്കുമരുന്ന് ഇടപാടുകള്‍ക്കായി കണ്ണൂരിലെത്തിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ബൈകില്‍ സ്‌ഫോടക ശേഷിയുള്ള വസ്തുക്കളുണ്ടോയെന്ന കാര്യവും ഫോറന്‍സിക് വിഭാഗം പരിശോധിക്കുന്നുണ്ട്.
Keywords: Drugs found in injured man clothes, Kannur, News, Accident, Injured, Hospital, Treatment, Drugs, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.