Drug Bust | ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും
● ഒരു ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്
● വടകര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി ജി ബിജു ആണ് ശിക്ഷിച്ചത്
● പ്രതിയെ അറസ്റ്റ് ചെയ്തത് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും സംഘവും
● പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വികെ ജോര്‍ജ് ഹാജരായി
തളിപ്പറമ്പ്: (KVARTHA) ഇറച്ചിക്കടയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയെന്ന കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഒരു ലക്ഷം രൂപയാണ് പിഴ അടക്കേണ്ടത്. വടകര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വി ജി ബിജു ആണ് ശിക്ഷിച്ചത്.
2023 ഫെബ്രുവരി 27 ന് തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് സമീപത്തെ ഇറച്ചിക്കടയുടെ മുന്നില്‍ വച്ച് 57.7 ഗ്രാം മെത്താഫിറ്റമിന്‍ സഹിതം എക് സൈസ് അറസ്റ്റ് ചെയ്ത തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പികെ ഷഫീഖിനെയാണ് കോടതി ശിക്ഷിച്ചത്.
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ ചുമതലയുണ്ടായിരുന്ന എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിപി ജനാര്‍ദ്ദനന്‍, കണ്ണൂര്‍ അസിസ്റ്റന്റ എക്‌സൈസ് കമ്മീഷണര്‍ പിഎല്‍ ഷിബു എന്നിവരാണ് തുടരന്വേഷണം നടത്തി വടകര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറിയെങ്കിലും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വികെ ജോര്‍ജ് ഹാജരായി.
#DrugArrest #KeralaCrime #Thaliparamba #ExciseAction #VadakaraCourt #CrimeNews