Arrested | മട്ടന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, യുവാവും 2 ഇതരസംസ്ഥാന യുവതികളും പിടിയില്‍

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com) വിമാനത്താവള നഗരമായ മട്ടന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാരക സിന്തറ്റിക്ക് മയക്കുമരുന്നായ എം ഡി എം എയുമായി മൂന്ന് പേര്‍ മട്ടന്നൂര്‍ പൊലീസിന്റെ പിടിയിലായി. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വായന്തോടില്‍ വെച്ചുനടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

രാത്രികാല പതിവ് വാഹന പരിശോധനക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും 3.46 ഗ്രാം എം ഡി എം എ ആണ് പിടികൂടിയത്. കണ്ണൂര്‍ കാപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യുവാവും കൂടെ ഉണ്ടായിരുന്ന ഹൈദരാബാദ് ചികമംഗ്ലൂര്‍ സ്വദേശികളായ യുവതികളുമാണ് പിടിയിലായത്. ഇവര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

Arrested | മട്ടന്നൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട, യുവാവും 2 ഇതരസംസ്ഥാന യുവതികളും പിടിയില്‍

സംഘത്തിന്റെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് കൂടുതലായി അന്വേഷിക്കുമെന്നും കാപ്പാട് സ്വദേശിക്കെതിരെ ഇതിന് മുന്‍പും എന്‍ ഡി പി എസ് ആക്ട് പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് പ്രമോദന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജിതിന്‍, സിദ്ദീഖ്, അടക ഷേമന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രിയ, ശംസീര്‍, ഹാരിസ് എന്നിവരാണ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Keywords:  Drug hunt in Mattanur, youth from Kannur and 2 women from other states arrested, Kannur, News, Arrested, Drug, Probe, Inspection, Police Station, Police, Kerala. 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia