Education | ഡ്രോൺ ടെക്‌നോളജിയിൽ പരിശീലനം: അവസരം ഉപയോഗപ്പെടുത്താം!

​​​​​​​

 
Drone Technology Training: Unlock Career Opportunities

Image Credit: Website / ICFOSS

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഡിസംബർ മാസത്തിൽ നാല് സ്ലോട്ടുകളിലായി ഈ ആറ് ദിവസത്തെ പരിശീലനം നടക്കും
● ഓരോ ബാച്ചിലും 3 ദിവസം ഓൺലൈൻ ക്ലാസും 3 ദിവസം പ്രായോഗിക പരിശീലനവും

തിരുവനന്തപുരം: (KVARTHA) സംസ്ഥാന സർക്കാർ ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികവിദ്യ വകുപ്പിന് കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സൊല്യൂഷൻസ് (ICFOSS) ഡ്രോൺ ടെക്‌നോളജിയിൽ വിപുലമായ പരിശീലനം നൽകുന്നു. ഡ്രോൺ അസംബ്ലി, മാനുവൽ ആൻഡ് ഓട്ടോണമസ് ഫ്ലയിങ് പ്രാക്റ്റീസ്, തൊഴിൽ സാധ്യതകൾ എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ പരിശീലനത്തിൽ ഉൾപ്പെടുന്നു.

Aster mims 04/11/2022

ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങൾ പഠിച്ച് പ്ലസ് ടു പാസായവർക്ക്, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക്, വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഈ അവസരം മുതലാക്കാം. ഡിസംബർ മാസത്തിൽ നാല് സ്ലോട്ടുകളിലായി ഈ ആറ് ദിവസത്തെ പരിശീലനം നടക്കും. ഓരോ ബാച്ചിലും 3 ദിവസം ഓൺലൈൻ ക്ലാസും 3 ദിവസം പ്രായോഗിക പരിശീലനവും ഉണ്ടായിരിക്കും. പരിപാടി ഡിസംബർ രണ്ട് മുതൽ എട്ട് വരെ, ഡിസംബർ 16 മുതൽ 24 വരെ, ഡിസംബർ 16 മുതൽ 29 വരെയും നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കായി https://icfoss(dot)in/pages/dw എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 7558837880, 7736118464 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക ചെയ്യാം. ഓൺലൈൻ രജിസ്‌ട്രേഷനായി https://erpnext(dot)icfoss(dot)org/drone-workshop/new എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

#DroneTraining #Kerala #TechnologyEducation #ICFOSS #CareerOpportunities #DroneWorkshop

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia