Accident | ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് തലകറക്കം; നിയന്ത്രണംവിട്ട കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് 5 വാഹനങ്ങളിലേക്ക് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്
Dec 17, 2023, 21:48 IST
ആലപ്പുഴ: (KVARTHA) ഓടിക്കൊണ്ടിരിക്കെ ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് നിരവധി പേര്‍ക്ക് പരുക്ക്. വിവിധ വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന 12 പേര്‍ക്കാണ് പരുക്കേറ്റത്. ഒരാളുടെ പരുക്ക് ഗുരുതരമാണ്. അരൂര്‍ സിഗ്‌നലില്‍ നിര്‍ത്തിയിരുന്ന അഞ്ച് വാഹനങ്ങള്‍ക്ക് പിന്നിലാണ് കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്.
ഞായറാഴ്ച വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസ് സിഗ്‌നല്‍ കാത്തുനിന്ന ബൈക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും എറണാകുളത്ത് നിന്നും ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിന് പിന്നിലുമാണ് വാഹനങ്ങളുടെ കൂട്ടിയിടി നടന്നത്. ഒരു കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.