Satyagraha Protest | വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ട ഓടോറിക്ഷ കത്തിച്ചെന്ന കേസിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യഗ്രാഹസമരം തുടങ്ങി ചിത്രലേഖ
Sep 15, 2023, 21:14 IST
കണ്ണൂര്‍: (www.kvartha.com) ചിറക്കല്‍ കാട്ടാമ്പളളിയില്‍ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട ഓടോറിക്ഷ കത്തിച്ചെന്ന കേസിലെ പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓടോറിക്ഷ ഡ്രൈവര്‍ എരമംഗലത്ത് ചിത്രലേഖ അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി.
കാട്ടാമ്പളളിയിലെ വീടിനു മുന്‍പില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം വിആര്‍ അനൂപ് തൃശൂര്‍ ഉദ്ഘാടനം ചെയ്തു. ഓടോറിക്ഷ കത്തിച്ചതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ദളിത് യുവതിയായ ചിത്രലേഖ നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
കഴിഞ്ഞ മാസം 25ന് ചിറക്കല്‍ കാട്ടാമ്പളളിയില്‍ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട ചിത്രലേഖയുടെ ഓടോറിക്ഷയാണ് ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചത്. സത്യാഗ്രഹസമരത്തില്‍ കുഞ്ഞമ്പു കല്യാശേരി, സി ബാലകൃഷ്ണന്‍, വിനോദ് കുമാര്‍ രാമന്തളി, പളളിപ്രം പ്രസന്നന്‍, ചന്ദ്രാംഗതന്‍, മൃദുല ഭവാനി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Driver Chitralekha started satyagraha protest demanding the arrest of accused in case of burning auto-rickshaw parked in front of the house, Kannur, News, Auto-Rickshaw Driver, Chitralekha, Satyagraha Protest, Allegation, Politics, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.