SWISS-TOWER 24/07/2023

Dead Body | 'ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം: യുവാവിനെ കൊന്ന് വീടിന്റെ തറ കിളച്ച് കുഴിച്ചുമൂടി; സുഹൃത്തിനെ പൊലീസ് തെരയുന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ആലപ്പുഴ: (www.kvartha.com) ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. യുവാവിനെ കൊന്ന് വീടിന്റെ തറ കിളച്ച് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച യുവാവിന്റെ സുഹൃത്തിനെ പൊലീസ് തെരയുന്നു.

ആലപ്പുഴ ആര്യാടു നിന്ന് കഴിഞ്ഞ മാസം 26നു കാണാതായ ആര്യാട് പഞ്ചായത് മൂന്നാം വാര്‍ഡ് കിഴക്കേ തയ്യില്‍ പുരുഷന്റെ മകന്‍ ബിന്ദുമോന്റെ (43) മൃതദേഹമാണ് സുഹൃത്തിന്റെ വീടിനു പിന്നിലെ ചാര്‍ത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി എസി കോളനിയില്‍ ബിന്ദുമോന്റെ സുഹൃത്തായ മുത്തുകുമാറിന്റെ വാടക വീടിനു പിന്നിലുള്ള തറ പൊളിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Aster mims 04/11/2022

Dead Body | 'ആലപ്പുഴയില്‍ ദൃശ്യം മോഡല്‍ കൊലപാതകം: യുവാവിനെ കൊന്ന് വീടിന്റെ തറ കിളച്ച് കുഴിച്ചുമൂടി; സുഹൃത്തിനെ പൊലീസ് തെരയുന്നു'

സംഭവത്തെ കുറിച്ച് ആലപ്പുഴ നോര്‍ത് പൊലീസ് പറയുന്നത്:

ബിന്ദുമോന്റെ ബൈക് വെള്ളിയാഴ്ച പുതുപ്പള്ളിയില്‍നിന്നു കണ്ടെത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകനായ ബിന്ദുമോന്‍ അവിവാഹിതനാണ്. ബിന്ദുമോനെ കാണാനില്ലെന്നു കാട്ടി 28ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ചമ്പക്കുളത്ത് ബന്ധുവിന്റെ മരണം അറിഞ്ഞു പോയതാണെന്നാണ് പൊലീസിനു ലഭിച്ച വിവരം.

തിരുവല്ലയില്‍ വച്ച് മൊബൈല്‍ പരിധിക്കു പുറത്തായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചങ്ങനാശേരി എസി കോളനിക്കു സമീപമാണ് മൊബൈല്‍ ടവര്‍ ലൊകേഷന്‍ കാണിച്ചത്. ഇതോടെയാണ് മുത്തുകുമാറിന്റെ വീടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തിയത്. ഇവിടെ വീടിനു പിന്നില്‍ ചാര്‍ത്തിനോടു ചേര്‍ന്നുള്ള തറയില്‍ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ തറ തുരന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തറ പൊളിച്ച് പരിശോധന നടത്തിയത്.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ശാസ്ത്രീയ പരിശോധന സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തിയിരുന്നു.

ബിന്ദുമോനും മുത്തു കുമാറും മറ്റ് സുഹൃത്തുക്കളും പതിവായി മദ്യപാനം നടത്താറുണ്ടെന്നും 26 നും ഇവര്‍ കൂടിയിരുന്നുവെന്നും മദ്യപാനത്തിനിടയില്‍ നടന്ന കൊലപാതകം മറച്ചുവെക്കാനാകും മൃതദേഹം കുഴിച്ചുമൂടിയതെന്നുമാണ് നിഗമനം.

കഴിഞ്ഞദിവസം മുത്തുകുമാറിനെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ബിന്ദുമോനെ കുറിച്ച് വിവരമൊന്നും ഇല്ലെന്നാണ് മുത്തുകുമാര്‍ പറഞ്ഞത്. എന്നാല്‍ ബിന്ദുമോന്റെ ഫോണ്‍കോള്‍ പരിശോധിച്ചപ്പോള്‍ അവസാനം വിളിച്ചത് മുത്തുകുമാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു. വിളിപ്പിച്ചാല്‍ വീണ്ടും സ്റ്റേഷനില്‍ എത്തണമെന്ന് കഴിഞ്ഞദിവസം മുത്തുകുമാറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മുത്തുകുമാറിനെ കാണാനില്ലെന്നാണ് അറിയുന്നത്.

Keywords: ‘Drishyam’ model murder in Alappuzha: Body of missing man found buried inside house, Alappuzha, News, Local News, Murder case, Police, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia