കുടിവെള്ള പദ്ധതിയുടെ കരണ്ട് കുടിശിക 2.3 ലക്ഷം, എന്തു ചെയ്യണമെന്നറിയാതെ കെഎസ്ഇബി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാരുംമൂട്: (www.kvartha.com 16.07.2017) ചുനക്കര പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ കൊച്ചു ചിറ കുടിവെള്ള പദ്ധതിയാണ് കനത്ത സാമ്പത്തിക ബാധ്യത മൂലം കെഎസ്ഇബിയ്ക്ക് തലവേദനയാകുന്നത്. 23,73,462 രൂപയാണ് നാളിതുവരെയുള്ള കുടിശ്ശിഖ. 15 ദിവസത്തിനകം കുടിശ്ശിഖ തീര്‍ത്ത് ബാധ്യത ഒഴിവാക്കാത്ത പക്ഷം തുടര്‍ നടപടികളെടുക്കുമെന്ന് കാണിച്ച് മാര്‍ച്ച് എട്ടിന് കെഎസ്ഇബി വാട്ടര്‍ അതോറിറ്റിക്ക് നോട്ടീസ് അയച്ചിരുന്നു.

കുടിവെള്ള പദ്ധതിയുടെ കരണ്ട് കുടിശിക 2.3 ലക്ഷം, എന്തു ചെയ്യണമെന്നറിയാതെ കെഎസ്ഇബി

എന്നാല്‍ നാലു മാസം പിന്നിട്ടിട്ടും തുക ഒടുക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറായിട്ടില്ല എന്നു മാത്രമല്ല തുടര്‍ നടപടി സ്വീകരിക്കാന്‍ കെഎസ്ഇബിയും തയാറായിട്ടില്ല. സാധാരണക്കാരായ ജനങ്ങള്‍ നൂറ് രൂപ കുടിശ്ശിഖ വരുത്തിയാല്‍ വൈദ്യുതി ഡിസ്‌കണക്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന കെഎസ്ഇബി കാല്‍ കോടിയോളം രൂപ പിരിഞ്ഞു കിട്ടാനുണ്ടായിട്ടും കണ്ടില്ലെന്നു നടിക്കുന്നത് കനത്ത പ്രതിഷേധത്തിന് വഴിയൊരുക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Drinking Water, KSEB, Notice, Electricity, Water authority, Action, Disconnect, Drinking water project electricity bill on pending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia