കാമ്പസുകളില്‍ ഡ്രസ് കോഡ്, സോഷ്യല്‍ മീഡിയ ബാന്‍ ചെയ്യുന്നു; മൊബൈല്‍ നിരോധനം കര്‍കശമാക്കും
Aug 24, 2015, 14:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24/08/2015) സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആഘോഷങ്ങള്‍ക്കും ക്ലാസുകള്‍ക്കും യൂണിഫോം അല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിക്കുന്നു. സാധാരണ ധരിക്കുന്ന മുണ്ട്, പാന്റ്, ഷര്‍ട്ട്. ടി ഷര്‍ട്ട്, ചുരിദാര്‍, സാരി തുടങ്ങിയ വേഷങ്ങള്‍ സിനിമ സ്റ്റൈലില്‍ ഒന്നിച്ച് ഒരേനിറമുള്ളവ ധരിച്ച് എത്തുന്നതും അനുവദിക്കില്ല. യൂണിഫോം ഇല്ലാത്ത കോളജുകളില്‍ സാധാരണ വസ്ത്ര ധാരണത്തിന് കൃത്യമായ മാനദണ്ഡം തയ്യാറാക്കി നടപ്പാക്കാന്‍ കോളജ് മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കും.
സര്‍ക്കാര്‍ കോളജുകളില്‍ ഉള്‍പെടെ പ്രിന്‍സിപ്പള്‍മാരാണ് ഇത് നോക്കേണ്ടതും നടപ്പാക്കേണ്ടതും. തിരുവനന്തപുരം കോളജ് ഓഫ് എഞ്ചിനീയറിംഗ്, അഡൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളജ് എന്നിവിടങ്ങളില്‍ ഈ ഓണക്കാലത്തുണ്ടായ പരിധിവിട്ട ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ശക്തമായ നിയന്ത്രണങ്ങള്‍ ആലോചിക്കുന്നത്. തിരുവനന്തപുരത്ത് സി.ഇ.എ.ടി. ക്യാമ്പസില്‍ തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനി ജീപ്പിടിച്ച് കൊല്ലപ്പെട്ടത് വന്‍വിവാദമായി തുടരുകയാണ്.
ഡി.ജി.പി. സെന്‍കുമാര്‍ ഇക്കാര്യത്തില്‍ നല്‍കിയ അനൗപചാരിക ശുപാര്‍ശകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നീക്കം. ഔദ്യാഗികമായി നടപ്പാക്കാന്‍ ഉന്നതല ഉപസമിതിയെ നിയോഗിച്ച് ശുപാര്‍ശകള്‍ വാങ്ങിയേക്കും. സമീപകാലത്ത് വമ്പന്‍ ഹിറ്റായിമാറിയ 'പ്രേമം' സിനിമയിലെ കഥാപാത്രങ്ങളെ അനുകരിച്ച് കറുത്ത ഷര്‍ട്ടും, കാവിമുണ്ടും മറ്റും ദരിക്കുകയും കാമ്പസുകളില്‍ മദ്യപിച്ച് അഴിഞ്ഞാടുകയും ചെയ്യുന്ന രീതിയും ഒരുകാരണവശാലും തുടരാന്‍ അനുവദിക്കരുതെന്നാണ് സെന്‍കുമാറിന്റെ ശുപാര്‍ശ. അതേസമയം സംസ്ഥാനത്തെ കോളജ് ക്യാമ്പസുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ച മൊബൈല്‍ ഫോണുകള്‍ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നത് തടയണമെന്നും നിരോധനം കര്‍ക്കശമായി നടപ്പാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കും.
2004 ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ മുന്‍കൈയെടുത്ത് കമ്പസുകളില്‍ മൊബാല്‍ നിരോധിച്ചിരുന്നു. എന്നാല്‍ ക്രമേണ നിരോധനം പ്രഹസനമാവുകയും ക്ലാസില്‍പോലും അധ്യാപകരും വിദ്യാര്‍ത്ഥികളും മൊബൈല്‍ ഉപയോഗിക്കുന്നത് സാധാരണമാവുകയും ചെയ്തു. കോളജുകളില്‍ അരാജകത്വം വളരാന്‍ ഇതും കാരമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കാമ്പസുകളില്‍ 'സോഷ്യല്‍ മീഡിയ ബാന്‍' ഏര്‍പ്പെടുത്തുക, മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുക തുടങ്ങിയ ശുപാര്‍ശകളും സെന്‍കുമാറിന്റേതായിട്ടുണ്ട്.
Keywords: Campos, College, Students, Uniform, Mobile Phone, Social Media, Kerala, Onam Celebration.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.