ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഏറെ നേരമിരുന്നു സംസാരിച്ചു, എന്തിനാണ് എത്തിയതെന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല; കൊവിഡിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങിയ വീട്ടമ്മയായ യുവതിയും യുവാവും കമിതാക്കളൊ?

 


മലപ്പുറം: (www.kvartha.com 28.04.2020) കൊറോണയുടെ പശ്ചാതലത്തില്‍ രാജ്യം ലോക് ഡൗണില്‍ കഴിയവെ ആശുപത്രി പരിസരത്ത് നാടകീയ പെരുമാറ്റങ്ങളുമായി യുവാവും യുവതിയും. കമിതാക്കള്‍ പ്രണയിക്കാന്‍ തെരഞ്ഞെടുത്തത് ആശുപത്രി പരിസരം. വീട്ടമ്മയായ കാമുകിയെ കാണാന്‍ വേണ്ടിയാണ് യുവാവ് എടപ്പാള്‍ സിഎച്ച്‌സി ആശുപത്രിയിലെത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2 മുതല്‍ വൈകുന്നേരം 5.30വരെയും രണ്ടുപേരും തമ്മില്‍ ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഇരുന്നു സംസാരിച്ചിരുന്നു. എന്നാല്‍ എന്തിനാണ് എത്തിയതെന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇവര്‍ വ്യക്തമായ മറുപടി നല്‍കിയതുമില്ല.

ആശുപത്രി വരാന്തയിലും പരിസരങ്ങളിലുമായി ഏറെ നേരമിരുന്നു സംസാരിച്ചു, എന്തിനാണ് എത്തിയതെന്ന ആരോഗ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയില്ല; കൊവിഡിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ആശുപത്രി പരിസരത്ത് ചുറ്റിക്കറങ്ങിയ വീട്ടമ്മയായ യുവതിയും യുവാവും കമിതാക്കളൊ?

വൈകിട്ട് ജീവനക്കാര്‍ വീട്ടിലേക്കു പോകാനായി ഇറങ്ങുമ്പോഴും ഇവര്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുല്‍ ജലീലിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തി ചോദ്യം ചെയ്തപ്പോഴേക്കും യുവാവ് സ്ഥലംവിട്ടു. തൊട്ടുപിന്നാലെ യുവതിയും മടങ്ങിപ്പോയി. എന്നാല്‍ കുറച്ച് സമയത്തിന് ശേഷം യുവാവ് തിരികെയെത്തി ആരോഗ്യപ്രവര്‍ത്തകരോടു വാക്കേറ്റത്തിലേര്‍പ്പെട്ടു. തങ്ങള്‍ ഇവിടെ ഇരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്കെന്താണു പ്രശ്‌നമെന്നായിരുന്നു യുവാവിന്റെ ചോദ്യം. അതേ സമയം എന്തിനാണു വന്നതെന്ന ചോദ്യത്തിന് യുവാവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. വിലാസം ചോദിച്ചെങ്കിലും ഇയാള്‍ നല്‍കാന്‍ തയ്യാറായില്ല.

ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസിനു വിവരം നല്‍കിയതോടെ യുവാവ് വാഹനവുമായി കടന്നു കളഞ്ഞു. അന്വേഷണത്തില്‍ പെരുമ്പറമ്പ് സ്വദേശിയാണ് ഇയാളെന്നു വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനിരിക്കുകയാണ് അധികൃതര്‍.

Keywords:  News, Kerala, Malappuram, hospital, Love, Youth, House Wife, Police, Dramatic incidents in Edappal with lovers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia