Obituary | നാടക നടനും സംവിധായകനുമായ പി കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി

 


തളിപ്പറമ്പ്: (KVARTHA) ചുഴലി നടയില്‍ പീടികയ്ക്ക് സമീപത്തെ ചുഴലി ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിരമിച്ച അധ്യാപകനും പ്രശസ്ത നാടക നടനും സംവിധായകനുമായ പി കൃഷ്ണന്‍ നമ്പ്യാര്‍ (കൃഷ്ണന്‍ മാഷ് - 86) നിര്യാതനായി. ശനിയാഴ്ച രാവിലെ 11 മണി വരെ വസതിയില്‍ പൊതുദര്‍ശനം. സംസ്‌കാരം 11.30 ന് ചെങ്ങളായി പഞ്ചായത് ശ്മശാനത്തില്‍ നടക്കും.

ഭാര്യ: സി പി പ്രേമലത. മക്കള്‍: സി പി രമേശന്‍ (ചുഴലി ഗവ: ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍), ഡോ. സി പി സുരേഷ് (സി പി ആയൂര്‍വേദ റിസര്‍ച് സെന്റര്‍ - രയരോം), ഡോ. സി പി സന്തോഷ് (അസോസിയേറ്റ് പ്രൊഫസര്‍ കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജ്).

Obituary | നാടക നടനും സംവിധായകനുമായ പി കൃഷ്ണന്‍ നമ്പ്യാര്‍ നിര്യാതനായി

മരുമക്കള്‍: നിഷ മുയ്യം (കോ-ഓപറേറ്റീവ് ഇന്‍സ്‌പെക്ടര്‍ തളിപ്പറമ്പ്), ഡോ. ശുഭ (സി പി ആയൂര്‍വേദ റിസര്‍ച് സെന്റര്‍), സുരഭി എ കെ (അസിസ്റ്റന്‍ഡ് പ്രൊഫസര്‍ കണ്ണൂര്‍ കൃഷ്ണ മേനോന്‍ വനിത കോളജ്). സഹോദരങ്ങള്‍: ശാരദ കണ്ണാടിപ്പറമ്പ്, പരേതരായ ബാലന്‍, പ്രഭാകരന്‍, ലീല.

Keywords: News, Kerala, Kerala-News, Obituary, Obituary-News, Drama Actor, Director, P Krishnan Nambiar, Passed Away, Obituary, Died, Taliparamba News, Funeral, Drama actor and director P Krishnan Nambiar passed away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia