Dr Vatsala | സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണമെന്ന് ഡോ വത്സല ശിവ

 


കണ്ണൂര്‍: (www.kvartha.com) സ്ത്രീകള്‍ അവരുടെ ശക്തി സ്വയം മനസ്സിലാക്കി മുന്നോട്ടു വരണമെന്ന് അണ്ണാമലൈ സര്‍വകലാശാലയിലെ റിട. പ്രൊഫസര്‍ ഡോ. വത്സല ശിവ. സൈന്യ മാതൃശക്തി സംസ്ഥാന സമ്മേളന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

വനിതകള്‍ ഓരോരുത്തരും അവരുടെ ഉളളില്‍ കുടിയിരിക്കുന്ന ചൈതന്യത്തെ കണ്ടെത്താനും പോഷിപ്പിക്കാനും തയാറാവണം. നമ്മുടെ രാജ്യത്തിന്റെ ശക്തിയില്‍ എല്ലാകാലത്തും സ്ത്രീകള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. രാഷ്ട്രത്തിന്റെ ഭാവി നിര്‍ണയിക്കുന്ന പുതുതലമുറയിലെ കുട്ടികളേയും യുവതയേയും മുഖ്യധാരയിലേക്ക് എത്തിക്കാന്‍, ശരിയായ വീക്ഷണവും ലക്ഷ്യവും നല്‍കാന്‍ സൈന്യ മാതൃശക്തി മുന്‍കയ്യെടുക്കണം. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തികള്‍ക്ക് സൈന്യ മാതൃശക്തി അംഗങ്ങളായ അമ്മമാര്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു.

Dr Vatsala | സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയണമെന്ന് ഡോ വത്സല ശിവ

സൈനികരുടെ മുഖമുദ്രയാണ് അച്ചടക്കം. അതുപോലെ അവരുടെ പത്‌നിമാരും അമ്മമാരും അച്ചടക്കം ഉളളവരാണ്. ജീവിതത്തില്‍ ആദരവ് അര്‍ഹിക്കുന്ന വ്യക്തികളാണ് സൈനികരുടെ പത്‌നിമാരും അമ്മമാരും. അവര്‍ക്ക് വേണ്ട ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും സര്‍കാരുകള്‍ മുന്നോട്ട് വരണം. കര്‍മവും ധര്‍മവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് രണ്ടും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കണം.

അങ്ങനെയാണെങ്കില്‍ ജീവിതത്തില്‍ വിജയവും ശ്രേയസ്സും ഉണ്ടാകും. അതിനായി മാതൃശക്തി പ്രവര്‍ത്തിക്കണം. അമ്മമാരാണ് രാജ്യത്തിന്റെ ശക്തി. അമ്മമാരെ രാജ്യത്തിന്റെ സാമൂഹ്യ ഉന്നമനത്തിന് ഉപയോഗിക്കാന്‍ സൈന്യ മാതൃശക്തി പോലുളള സംഘടനകള്‍ക്ക് സാധിക്കണം. സനാതന ധര്‍മം സ്ത്രീ ശാക്തീകരണത്തിന് വളരെ വലിയ പരിഗണന നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ഭരണകൂടം സൈന്യത്തിലടക്കം ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ക്ക് അവസരങ്ങളൊരുക്കുകയും ഭരണതലത്തില്‍ വനിത സംവരണം ഉറപ്പു വരുത്തുകയും ചെയ്ത് മുന്നോട്ടു പോവുകയാണ്. സ്ത്രീകള്‍ക്കായി നിരവധി നിയമങ്ങള്‍ കേന്ദ്ര സര്‍കാര്‍ നടപ്പിലാക്കി. സ്ത്രീത്വത്തെ ഉന്നതിയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

രാജ്യത്താകമാനം സ്ത്രീ ശാക്തീകരണത്തിനായി ഭരണകൂടം ശക്തമായ നടപടികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സൈന്യ മാതൃശക്തി സമ്മേളനം നടക്കുന്നുവെന്നത് വളരെ പ്രസക്തമാണെന്നും അവര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല ടീചര്‍ മുഖ്യ പ്രഭാഷണം നടത്തി. സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍കൃഷ്ണ അധ്യക്ഷയായി.

ജന.സെക്രടറി വി ലത, അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് റിട. മേജര്‍ ജെനറല്‍ ഡോ പി വിവേകാനന്ദന്‍, ജന. സെക്രടറി മുരളീധര ഗോപാല്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ ടീചര്‍, സൈന്യ മാതൃശക്തി വര്‍കിങ് പ്രസിഡന്റ് ബീന ടീചര്‍, ശ്രീകല സതീഷ്, പിസി സുഗദ ടീചര്‍, മധു വട്ടവിള, റിട. കേണല്‍ സാവിത്രി കേശവന്‍, പത്മ വിവേകാനന്ദന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

സമാപന സമ്മേളനത്തില്‍ പൂര്‍വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സംഘടനാ സെക്രടറി കെ സേതുമാധവന്‍ സംസാരിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറി വി ലത സ്വാഗതവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് റിട. കേണല്‍ സാവിത്രി കേശവന്‍ നന്ദിയും പറഞ്ഞു. വീരനാരികളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിവയുമുണ്ടായി.

Keywords:  Dr Vatsala Shiva says women should realize their own strength, Kannur, News, Dr Vatsala Shiva, Women, Strength, Prime Minister, Narendra Modi, Speech, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia