Warning | എസ് ബി ഐ കോടതി അലക്ഷ്യക്കേസിലെ വിധി ശക്തമായ താക്കീതെന്ന് ഡോ വി ശിവദാസന്‍ എംപി

 


കണ്ണൂര്‍: (KVARTHA) സ്വിസ് ബാങ്കില്‍ നിന്നും കള്ളപ്പണം പിടിച്ച് ഇന്‍ഡ്യയില്‍ കൊണ്ടുവരാമെന്നു വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന ബിജെപി, ഇന്‍ഡ്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ തന്നെ കള്ളപ്പണത്തിന്റെ ഇടനിലക്കാരാക്കി മാറ്റുകയാണ് ചെയ്തതെന്നു ഡോ. വി ശിവദാസന്‍ എം പി ആരോപിച്ചു.

എല്ലാ വിവരങ്ങളും ബാങ്കില്‍ ലഭ്യമായിരിക്കെ, എന്തുകൊണ്ടാണ് അത് പരസ്യമാക്കാന്‍ മടിക്കുന്നത് എന്ന് ആവര്‍ത്തിച്ചു ചോദിക്കുകയാണ് സുപ്രീം കോടതി. അതിവേഗം ഈ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് കര്‍ശനമായി കോടതി ഉത്തരവിട്ടിരിക്കുകയാണ്.

Warning | എസ് ബി ഐ കോടതി അലക്ഷ്യക്കേസിലെ വിധി ശക്തമായ താക്കീതെന്ന് ഡോ വി ശിവദാസന്‍ എംപി
 
ആ വിധി വന്നു മണിക്കൂറുകള്‍ക്കകം, വിവേചനപരമായ പൗരത്വഭേദഗതി നിയമം ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുകയാണ് കേന്ദ്രസര്‍കാര്‍. ഉത്തര്‍പ്രദേശ് അടക്കമുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ അടക്കം പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നു. കേന്ദ്രസര്‍കാരിന്റെ ഈ തിടുക്കവും എസ് ബി ഐയുടെ ഈ മെല്ലെപ്പോക്കും കാര്യങ്ങളുടെ കിടപ്പ് വ്യക്തമാക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും, ഒരു പക്ഷെ ഇന്‍ഡ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്ന് ചര്‍ച ചെയ്യപ്പെടരുത് എന്ന് ബിജെപി ആഗ്രഹിക്കുന്നു. ജൂണ്‍ 30 വരെയാണ് ഏറ്റവും ലളിതമായ വിവരങ്ങള്‍ പോലും നല്‍കാന്‍ എസ് ബി ഐ സമയം ആവശ്യപ്പെട്ടത്.

ഈ ഇലക്ടറല്‍ ബോണ്ട് വിഷയത്തിലെ വിധിയിലൂടെ വ്യക്തമായത് പൗരന്റെ മൗലികമായ അറിയാനുള്ള അവകാശം നിയമ നിര്‍മാണത്തെക്കാളും മുകളിലാണ്. നിയമം പൗരാവകാശങ്ങളെ ബഹുമാനിക്കണം. വര്‍ഷത്തോളം മൗലികമായ അവകാശം ലംഘിക്കപ്പെട്ടു. സുപ്രീം കോടതി ഉത്തരവ് വരുന്നത് വരെ എത്ര കുത്തക മാധ്യമങ്ങള്‍ ഇതേപ്പറ്റി വാ തുറക്കാന്‍ തയാറായി എന്നതും സ്വയം വിമര്‍ശനപരമായി വിലയിരുത്തേണ്ടതാണ്.

നിയമപരമായി ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും അതിന് മുതിരാത്ത ഒരേയൊരു പാര്‍ടി സിപിഎം ആണ്. സി പി എമി നേക്കാള്‍ വോട് ഷെയര്‍ കുറവുള്ള ബി ജെ ഡി വരെ 700 കോടിയില്‍ പുറത്തു ബോണ്ട് വാങ്ങിക്കൂട്ടി.

ഇലക്ടറല്‍ ബോണ്ടിനെ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായി പുറത്തുകൊണ്ടുവരാന്‍, അഴിമതി തുറന്നു കാണിക്കാനും നിരന്തരമായ പോരാട്ടവും ജാഗ്രതയും തുടരേണ്ടതുണ്ടെന്നും വി ശിവദാസന്‍ എം പി വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.

Keywords: Dr V Sivadasan MP says judgment in the SBI contempt of court case is a strong warning, Kannur, News, Politics, Criticism, Dr V Sivadasan MP, Judgment, SBI, Supreme Court, Strong Warning, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia