Congress Leaders |ശശി തരൂരും വിഡി സതീശനും ഒരേ വിമാനത്തില്‍ തലസ്ഥാനത്ത്; സംസാരം ഒരു 'ഹായില്‍' ' ഒതുങ്ങിയത് ചര്‍ചയായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) മലബാര്‍ പര്യടനത്തിനുശേഷം ശശി തരൂര്‍ തലസ്ഥാനത്ത് വിമാനമിറങ്ങുമ്പോള്‍ അതേ വിമാനത്തില്‍ തന്നെ യാത്ര ചെയ്തിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശനും. കൊല്ലൂര്‍ യാത്ര കഴിഞ്ഞാണു സതീശന്‍ കണ്ണൂരില്‍ നിന്നു വിമാനം കയറിയത്. 

കണ്ണൂര്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തതല്ലാതെ സംഭാഷണത്തിനു മുതിര്‍ന്നില്ല. സതീശനുമായി ഒരു 'ഹലോ' പറഞ്ഞെന്നും സീറ്റുകള്‍ രണ്ടിടത്തായതിനാല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും തരൂര്‍ പറഞ്ഞു.
Aster mims 04/11/2022

മലബാര്‍ പര്യടനം നടത്തുന്ന ശശി തരൂരിനെതിരെ വിഡി സതീശന്‍ കഴിഞ്ഞദിവസം നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇരുവരും തമ്മിലുള്ള സംസാരം ഹായില്‍ മാത്രം ഒതുങ്ങിയത് ചര്‍ചയായിരിക്കയാണ്.

കഴിഞ്ഞ ദിവസം തരൂരിനെ ഉന്നമിട്ട് സതീശന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ടിക്കുള്ളില്‍ വാക്‌പോരിനു കാരണമായിരുന്നു. 'ഊതിവീര്‍പിച്ച ബലൂണുകള്‍ സൂചി കൊണ്ടാല്‍ പൊട്ടിപ്പോകും' എന്നായിരുന്നു തരൂരിനെ ഉന്നമിട്ട് വിഡി സതീശന്റെ വാക്കുകള്‍. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, അദ്ദേഹത്തിന്റെ കയ്യില്‍ സൂചി ഉണ്ടായിരുന്നോ എന്നു നോക്കൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ഊതി വീര്‍പ്പിച്ച ബലൂണെന്ന സതീശന്റെ പ്രതികരണത്തിനെതിരെ എംകെ രാഘവന്‍ എം പിയും തലശ്ശേരിയില്‍ പ്രതികരിച്ചു. കുത്തിയാല്‍ പൊട്ടുന്ന ബലൂണിനെയും സൂചിയെയും അതു കുത്താന്‍ ഉപയോഗിക്കുന്ന കൈകളെയും ഒരു പോലെ ബഹുമാനിക്കുന്നുവെന്നായിരുന്നു രാഘവന്റെ പ്രതികരണം.

Congress Leaders |ശശി തരൂരും വിഡി സതീശനും ഒരേ വിമാനത്തില്‍ തലസ്ഥാനത്ത്; സംസാരം  ഒരു 'ഹായില്‍' ' ഒതുങ്ങിയത് ചര്‍ചയായി

അതിനിടെ, ശശി തരൂരിന്റെ പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന തള്ളി കെ മുരളീധരന്‍ എംപിയും രംഗത്തെത്തി. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവര്‍ത്തനവും വിഭാഗീയതയല്ല. ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലിലേക്ക് പോകരുത്. ബലൂണ്‍ ചര്‍ചയൊന്നും ഇവിടെ ആവശ്യമില്ല. ആളുകളെ വില കുറച്ച് കണ്ടാല്‍ കഴിഞ്ഞ ദിവസം മെസ്സിക്കു പറ്റിയ പോലെ സംഭവിക്കുമെന്നും മുരളീധരന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ലോകസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ പാര്‍ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും അല്ലാതെ പോരടിച്ചു നടന്നാല്‍ മുന്നോട്ടുള്ള യാത്ര സുഖകരമാവില്ലെന്നും മുരളീധരന്‍ മുന്നറിയിപ്പുനല്‍കി. മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഒന്നിനും ഒരു പരിഹാരമാകില്ലെന്ന രീതിയില്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

Keywords: Dr Shashi Tharoor And VD Satheesan Travel In Same Flight, But Minimal Communication, Thiruvananthapuram, News, Politics, Shashi Taroor, Trending, Flight, Controversy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia