SWISS-TOWER 24/07/2023

Rank | ഡോക്ടറൽ ഫെലോഷിപ്പ് പ്രവേശന പരീക്ഷ: അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്കിന്റെ തിളക്കവുമായി ഡോ. ഷാന പർവീൻ

 


ADVERTISEMENT

കോഴിക്കോട്: (KVARTHA) നാഷണൽ ബോർഡ് ഓഫ് മെഡിക്കൽ എക്സാമിനേഷൻ്റെ കീഴിലുള്ള പോസ്റ്റ് - ഡോക്ടറൽ ഫെലോഷിപ്പ് പ്രവേശന പരീക്ഷയിൽ (FNB) ഡോ. ഷാന പർവീൻ അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കോഴിക്കോട് ജില്ലയിൽ വാണിമേൽ ഭൂമിവാതുക്കൽ സി പി ഹാരിസ് - സുബൈദ ദമ്പതികളുടെ മകളാണ് ഷാന.
  
Rank | ഡോക്ടറൽ ഫെലോഷിപ്പ് പ്രവേശന പരീക്ഷ: അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്കിന്റെ തിളക്കവുമായി ഡോ. ഷാന പർവീൻ

കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും ഒബ്‌സ്റ്റട്രീഷ്യൻ & ഗൈനക്കോളജി, എം.എസും കരസ്ഥമാക്കിയ ഷാന പർവീൻ ഇപ്പോൾ മലപ്പുറം ജില്ലയിലെ വാഴക്കാട് ഇഖ്റഹ് ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റാണ്.

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ വി കെ സമീനാണ് ഭർത്താവ്. ഫീറ്റൽ മെഡിസിനിലോ റിപ്രൊഡക്ടീവ് മെഡിസിനിലോ രണ്ട് വർഷത്തെ തുടർ പഠനമാണ് ഷാനയുടെ ലക്ഷ്യം.

Keywords: Doctoral Fellowship Entrance Examination, FNB, Rank, National Board of Medical Examination, Kozhikode, Govt. Medical Collage, MBBS, Obstetrics and Gynecology, Malappuram, Dr Shana Parveen secures 2nd rank at All India level in Doctoral Fellowship Entrance Examination.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia