Bail | ഡോ ശഹനയുടെ മരണം: ഡോ റുവൈസിന് ഉപാധികളോടെ ജാമ്യം നല്‍കി ഹൈകോടതി
Dec 22, 2023, 14:28 IST
കൊച്ചി: (KVARTHA) തിരുവനന്തപുരം മെഡികല്‍ കോളജിലെ പി ജി വിദ്യാര്‍ഥിനിയായിരുന്ന ഡോ ശഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ഡോ റുവൈസിന് ഉപാധികളോടെ ജാമ്യം നല്‍കി ഹൈകോടതി. റുവൈസിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. റുവൈസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിന് അച്ചടക്ക സമിതിക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.
ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും ജാമ്യത്തിനായി ഏത് വ്യവസ്ഥകളും അംഗീകരിക്കാമെന്നും റുവൈസ് കോടതിയെ അറിയിച്ചിരുന്നു. ശഹനയുടെ മരണത്തില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
ശഹാന മരിച്ചതിനു പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന (KMPGA) നീക്കിയിരുന്നു. അന്വേഷണത്തില്‍ സുതാര്യത ഉറപ്പു വരുത്താനാണ് അന്വേഷണം അവസാനിക്കുന്നതുവരെ സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സംഘടന അറിയിച്ചത്.
അതേസമയം ഡോ വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ശഹന നിര്‍ബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
റുവൈസ് ഭീമമായ സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ മനോവിഷമത്തിലാണ് ശഹന മരിക്കുന്നതെന്നും ശഹനയുടെ കുറിപ്പില്‍ നിന്നും റുവൈസിനെതിരെയുള്ള ആരോപണം തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞിരുന്നു. കരുന്നാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നായിരുന്നു പൊലീസ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഡോ റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Keywords: Dr Shahna's death: High Court granted conditional bail to Dr Ruwais, Kochi, News, High Court, Bail, Education, Allegation, Police, Suspension, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.