Award | ദേശീയതലത്തില്‍ മികച്ച നേട്ടം കൈവരിച്ച് കണ്ണൂര്‍ ഗൈനകോളജി സൊസൈറ്റി
Jan 10, 2023, 08:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ദേശീയതലത്തില്‍ മികച്ച നേട്ടം കൈവരിച്ച് കണ്ണൂര്‍ ഗൈനകോളജി സൊസൈറ്റി. ഗൈനകോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ ഫോഗ്സി ഏര്‍പെടുത്തിയ ഈ വര്‍ഷത്തെ ഡോ. സാധന ദേശായ് പുരസ്കാരമാണ് കണ്ണൂര്‍ ഗൈനകോളജി സൊസൈറ്റിക്ക് ലഭിച്ചത്.
സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥകള്‍, ആരോഗ്യകരമായ ജീവിതരീതി, ജനസംഖ്യാ നിയന്ത്രണത്തിനുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങള്‍, അവയുടെ ശരിയായ ഉപയോഗം എന്നിവയെക്കുറിച്ചെല്ലാമുള്ള വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്.
കൊല്കത്തയില് നടന്ന ഗൈനകോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തില്‍ ഫോഗ്സി പ്രസിഡന്റ് ഡോ. ഹൃഷികേശ് പൈയാണ് വെള്ളിഫലകവും പ്രശംസാ പത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്.
പഠന സംബന്ധിയായ വിഷയങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കാതെ, പൊതുജനങ്ങളെ ബോധവത്കരിക്കാനും, അവര്‍ക്ക് വേണ്ട സാമ്പത്തികവും ചികിത്സാപരവുമായ പിന്തുണ നല്‍കാനും, അതുവഴി സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉതകുന്ന കണ്ണൂര്‍ സൊസൈറ്റിയുടെ പദ്ധതികള്‍ക്ക് ലഭിക്കുന്ന എട്ടാമത്തെ ദേശീയ അംഗീകരമാണിത്.
സംസ്ഥാനതലത്തിലാകട്ടെ തുടര്‍ച്ചയായ അഞ്ചാം തവണയും മികച്ച സൊസൈറ്റിക്കുള്ള അവാര്‍ഡ് കണ്ണൂരിലെ ഈ ഗൈനകോളജി കൂട്ടായ്മ നേടിയിരുന്നു. കണ്ണൂര്‍ ഗൈനകോളജി സൊസൈറ്റിയുടെ പ്രസിഡന്റ് ഡോ. പി ഷൈജസ്സും, സെക്രടറി ജി എം സിമി കുര്യനും, ട്രഷറര്‍ ഡോ. ഡി ജി സംഗീതയുമാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
Keywords: News,Kerala,State,Kannur,Award,Doctor,hospital,Health, Dr. Sadhana Desai Award to Kannur Gynecology Society
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

