Vice Chancellor | മുന്‍ പ്രൊഫ. ഡോ. പി സി ശശീന്ദ്രന്‍ പുതിയ കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍

 


തിരുവനന്തപുരം: (KVARTHA) മുന്‍ പ്രൊഫ. ഡോ. പി സി ശശീന്ദ്രന്‍ പുതിയ കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍. ഇതുസംബന്ധിച്ചുള്ള ചാന്‍സലറുടെ ഉത്തരവ് പുറത്തിറങ്ങി. വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ. എംആര്‍ ശശീന്ദ്രനാഥിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വി സിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്.

സിദ്ധാര്‍ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിക്ക് കത്ത് നല്‍കിയതായി ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്. ഹൈകോടതിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനായി കമിറ്റിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു.

Vice Chancellor | മുന്‍ പ്രൊഫ. ഡോ. പി സി ശശീന്ദ്രന്‍ പുതിയ കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍


സര്‍വകലാശാലയില്‍ നടക്കുന്ന കാര്യങ്ങളില്‍ വൈസ് ചാന്‍സലര്‍ വേണ്ടത്ര ആത്മാര്‍ഥതയോടെയും കൃത്യതയോടെയും ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിസിക്കെതിരെ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടു. സിദ്ധാര്‍ഥിന്റെ മരണമുണ്ടായിട്ടും യൂനിവേഴ്സിറ്റി ചട്ടങ്ങള്‍ അനുസരിച്ച് വിസി കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. സസ്പെന്‍ഷന്‍ കാലയളവില്‍ അലവന്‍സിന് അര്‍ഹതയുണ്ടായിരിക്കും.

സിദ്ധാര്‍ഥന്‍ നേരിട്ട അതിക്രമം തടയുന്നതില്‍ സര്‍വകലാശാല വിസിക്ക് വന്‍ വീഴ്ചയുണ്ടായതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സിദ്ധാര്‍ഥന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ വിസി ആത്മാര്‍ഥമായി സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നില്ല എന്നതാണു വെളിപ്പെടുത്തുന്നതെന്ന് ഉത്തരവില്‍ പറയുന്നു. ക്രൂരമായ പല സംഭവങ്ങളും സര്‍വകലാശാലയില്‍ നടക്കുമ്പോഴും ഉത്തരവാദിത്തം നിറവേറ്റാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല.

വിസി ചുമതലകളില്‍ വീഴ്ച വരുത്തിയെന്നത് യൂനിവേഴ്സിറ്റി നല്‍കിയ റിപോര്‍ടുകളിലും വ്യക്തമാണ്. യൂനിവേഴ്സിറ്റിയില്‍ നടന്ന സംഭവങ്ങളില്‍ കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റി ആക്ട് 2010ലെ സെക്ഷന്‍ 9 (9) അനുസരിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. ചട്ടം അനുസരിച്ച് ഹൈകോടതി ജഡ്ജിയോ സുപ്രീംകോടതി ജഡ്ജിയോ ആണ് അന്വേഷിക്കേണ്ടത്.

സിദ്ധാര്‍ഥന്റേത് കൊലപാതകമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. കാംപസില്‍ എസ് എഫ് ഐ പി എഫ് ഐ കൂട്ടുകെട്ടാണുള്ളതെന്നും എല്ലാ ഹോസ്റ്റലിലും ഒരു ബ്ലോക് എസ് എഫ് ഐ ഓഫിസ് ആക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഗവര്‍ണര്‍ സിദ്ധാര്‍ഥന്റെ വീട്ടിലെത്തി കുടുംബത്തെ കണ്ട് ആശ്വസിപ്പിച്ചിരുന്നു.

Keywords: Dr PC Saseendran appointed as new Vice Chancellor of Kerala veterinary university, Thiruvananthapuram, News, Dr PC Saseendran, Appointed, Vice Chancellor, Kerala Veterinary University, Probe, Students Death, Governor, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia