P Keshavdev Award | പി കേശവദേവ് പുരസ്‌കാരം ഡോ. പി കെ രാജശേഖരന്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഈ വര്‍ഷത്തെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യ വിമര്‍ശകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. പി കെ രാജശേഖരന്‍ അര്‍ഹനായി. ദസ്തയേവ്‌സ്‌ക ഭൂതാവിഷ്ടന്റെ ഛായാപടം എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കേരളത്തിനുപുറത്ത് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംഭാവനകള്‍ നല്‍കുന്ന സംഘടനകള്‍ക്കാണ് പി കേശവദേവ് പുരസ്‌കാരം ഏര്‍പെടുത്തിയിരിക്കുന്നത്.
Aster_MIMS
  
P Keshavdev Award | പി കേശവദേവ് പുരസ്‌കാരം ഡോ. പി കെ രാജശേഖരന്


  രണ്ടുവര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയെക്കുറിച്ച് സമഗ്രമായി പഠിക്കുകയും വാര്‍ത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്ത ടൈംസ് ഓഫ് ഇന്‍ഡ്യയുടെ ഡെപ്യൂടി എഡിറ്റര്‍ പ്രീതുവിനെ പി കേശവദേവ് ഡയാബ് സ്‌ക്രീന്‍ കേരള പുരസ്‌കാരത്തിനര്‍ഹയാക്കി. ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് സേവനങ്ങള്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരമാണിത്.

ഈ വര്‍ഷം മുതല്‍ കേശവദേവ് ട്രസ്റ്റ് ഏര്‍പെടുത്തിയ പി കേശവദേവ് മലയാളം പുരസ്‌കാരത്തിന് അമേരികയിലെ ടെക്‌സാസില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരള അസോസിയേഷന്‍ ഓഫ് ഡാളസ് അര്‍ഹമായി. മലയാളഭാഷയ്ക്കും സാഹിത്യത്തിനും കേരളത്തിനുപുറത്ത് സംഭാവനകള്‍ നല്‍കുന്ന സംഘടനകള്‍ക്കാണ് ഈ പുരസ്‌കാരം ഏര്‍പെടുത്തിയിരിക്കുന്നത്.

Keywords:  Dr. P Keshavdev Award gets PK Rajasekharan, News, Kerala, Top-Headlines, Award, Malayalam, Book, COVID-19, Study, Time, India, America, Deputy, Editor, Dayab, Association

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia