ചാനല്‍ ചര്‍ച്ചയ്ക്കിടെ കരഞ്ഞ് പോയത് ധൈര്യക്കുറവ് കൊണ്ടല്ല, ജീവന്റെ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത്, അതുകൊണ്ടാണെന്ന് ഡോ. നജ്മ
Oct 22, 2020, 16:26 IST
തിരുവനന്തപുരം: (www.kvartha.com 22.10.2020) കഴിഞ്ഞദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ കരഞ്ഞുപോയതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തി കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ നജ്മ. ചര്‍ച്ചയ്ക്കിടെ കെ ജി എന്‍ എ പ്രതിനിധി നിഷയും കെ ജി എം സി ടി എ വക്താവ് ഡോ. ബിനോയിയും നജ്മയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വണ്‍മാന്‍ ഷോ എന്നുവരെ നജ്മയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇതിന് മറുപടി പറയവേയാണ് നജ്മ പൊട്ടിക്കരഞ്ഞത്.
നജ്മയുടെ വാക്കുകള്‍ ഇങ്ങനെ:
എത്രയോ രോഗികള്‍ അവിടെനിന്ന് സുഖപ്പെട്ട് പോയിട്ടുണ്ട്. ഈ രണ്ട് രോഗികളുടെ കാര്യത്തില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്നതില്‍ ഉറച്ചുനില്‍ക്കുന്നു. എന്ന് കരുതി രോഗികളെയും കൂട്ടിരിപ്പുകാരെയും ഭയാനകമായ അന്തരീക്ഷത്തിലേക്ക് തള്ളിയിടരുത്. രാഷ്ട്രീയവും മതവുമൊന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കരുത്. പാര്‍ട്ടികളുടെയും സംഘടനകളുടെയും ആളുകള്‍ ബന്ധപ്പെടുന്നുണ്ട്.
ദയവു ചെയ്ത് എന്നെ ഒരു പാര്‍ട്ടിയിലേക്കും വലിച്ചിഴയ്ക്കരുത്. നിങ്ങളുടെ കരുവാക്കി എന്നെ മാറ്റരുത്. ഒറ്റയ്ക്ക് നിന്നോളാം. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ധൈര്യം എനിക്കുണ്ട്. കഴിഞ്ഞദിവസം കരഞ്ഞ് പോയത് ധൈര്യക്കുറവ് കൊണ്ടല്ല. ജീവന്റെ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത്. അതുകൊണ്ടാണ് കരഞ്ഞുപോയത്. എനിക്ക് ഭീഷണി ഇല്ല. അതുകൊണ്ട് ആരുടെയും സംരക്ഷണം ആവശ്യമില്ല. മനുഷ്യത്വം എന്ന പേരില്‍ മാത്രം തന്നെ ബന്ധപ്പെട്ടാല്‍ മതി.' ഡോ നജ്മ പറയുന്നു.
നജ്മയുടെ വാക്കുകള്‍ ഇങ്ങനെ:
'ഞാന്‍ വീണ്ടും ഡ്യൂട്ടിക്ക് കയറുകയാണ്. കുറെ പേര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അവരോട് പറയാനുള്ളത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഞാന്‍ ഇതുവരെയും പറഞ്ഞിട്ടില്ല. എന്റെ കോളജ് ശവപ്പറമ്പ് ആണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതെല്ലാം അടിസ്ഥാനരഹിതമാണ്. ഞാന്‍ ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയത് ജനുവരി മുതലാണ്. ഇന്നുവരെ കോളജ് നല്ലതായാണ് അനുഭവപ്പെട്ടത്. രണ്ട് പേരുടെ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്.

ദയവു ചെയ്ത് എന്നെ ഒരു പാര്‍ട്ടിയിലേക്കും വലിച്ചിഴയ്ക്കരുത്. നിങ്ങളുടെ കരുവാക്കി എന്നെ മാറ്റരുത്. ഒറ്റയ്ക്ക് നിന്നോളാം. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ധൈര്യം എനിക്കുണ്ട്. കഴിഞ്ഞദിവസം കരഞ്ഞ് പോയത് ധൈര്യക്കുറവ് കൊണ്ടല്ല. ജീവന്റെ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത്. അതുകൊണ്ടാണ് കരഞ്ഞുപോയത്. എനിക്ക് ഭീഷണി ഇല്ല. അതുകൊണ്ട് ആരുടെയും സംരക്ഷണം ആവശ്യമില്ല. മനുഷ്യത്വം എന്ന പേരില്‍ മാത്രം തന്നെ ബന്ധപ്പെട്ടാല്‍ മതി.' ഡോ നജ്മ പറയുന്നു.
Keywords: Dr. Najma breakdown in channel discussion, Thiruvananthapuram, News, Medical College, Controversy, Media, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.