അഴിമതി ആരോപണം: സത്യത്തെ എന്നെന്നേക്കുമായി ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല: കെ ടി ജലീല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 13.06.2016) മന്ത്രി കെ ടി ജലീലിന്‍റെ സ്വന്തക്കാരനെ കുടുംബശ്രീ ഡയറക്ടറായി നിയമിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി കെ ടി ജലീല്‍. ‘നിങ്ങള്‍ക്ക് സത്യം അല്‍പകാലത്തേക്ക് മൂടിവെച്ച് പുകമറ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ അതിനെ എന്നെന്നേക്കുമായി ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല’ എന്നാണ് ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നവരോട് ജലീലിന് പറയാനുള്ളത് .

സോഷ്യല്‍ മീഡിയ ശരി പ്രചരിപ്പിക്കാനും നല്ലത് കൈമാറ്റം ചെയ്യാനുമാണെന്നാണ് പൊതുധാരണ. മാനവരാശി നേരിടുന്ന ഉര്‍ജ്ജപ്രതിസന്ധി പരിഹരിക്കുക എന്ന സദുദ്ദേശത്തോടെയാണ് ആണവശക്തി വികസിപ്പിച്ചെടുത്തത്. ദൗര്‍ഭാഗ്യവശാല്‍ അതിനെ മഹാസ്പോടന ശക്തിയുള്ള ആയുധമാക്കി മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യാനാണ് സ്വാര്‍ത്ഥരായ ചില ദുഷ്ടശക്തികള്‍ ശ്രമിച്ചതെന്നും ഫെയ്ബുക്ക് പോസ്റ്റില്‍ ജലീല്‍ പറഞ്ഞു.
അഴിമതി ആരോപണം: സത്യത്തെ എന്നെന്നേക്കുമായി ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല: കെ ടി ജലീല്‍

കെ ടി ജലീലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:

സോഷ്യല്‍ മീഡിയ ശരി പ്രചരിപ്പിക്കാനും നല്ലത് കൈമാറ്റം ചെയ്യാനുമാണെന്നാണ് പൊതുധാരണ. മാനവരാശി നേരിടുന്ന ഉര്‍ജ്ജപ്രതിസന്ധി പരിഹരിക്കുക എന്ന സദുദ്ദേശത്തോടെയാണ് ആണവശക്തി വികസിപ്പിച്ചെടുത്തത്.

ദൗര്‍ഭാഗ്യവശാല്‍ അതിനെ മഹാസ്പോടന ശക്തിയുള്ള ആയുധമാക്കി മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യാനാണ് സ്വാര്‍ത്ഥരായ ചില ദുഷ്ടശക്തികള്‍ ശ്രമിച്ചത്. അപവാദവും കല്ലുവെച്ചനുണയും പ്രചരിപ്പിക്കാനുള്ള മാധ്യമമാക്കി സോഷ്യല്‍ മീഡിയയെ ഇതേ ദുര്‍മോഹികളുടെ വേറൊരു പതിപ്പുകളാണ് മാറ്റുന്നത്. ഇത്രയും പറഞ്ഞത് ഇതിനു താഴെ കൊടുത്തിരിക്കുന്ന ഇമേജിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ്.

പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ ബിരുദധാരിയും ബിഎഡ് യോഗ്യതയോടെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനുമായ അന്‍സര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബശ്രീയുടെ കൊല്ലം ജില്ലാ അസിസ്റ്റന്‍റ് കോഡിനേറ്ററായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയാണ്. ഈ ജില്ലയിലെ കുടുംബശ്രീ കോഡിനേറ്റര്‍ തന്‍റെ ഡെപ്യൂട്ടേഷന്‍ മതിയാക്കിപ്പോയ സാഹചര്യത്തില്‍ പുതിയൊരു കോഡിനേറ്റര്‍ വരുന്നതുവരെ അന്‍സറിനു കോഡിനേറ്ററുടെ ചാര്‍ജ്ജ് കൊടുക്കുകമാത്രമാണ് ചെയ്തത്.

ഇതിനെയാണ് എന്‍റെ സ്വന്തക്കാരനെ കുടുംബശ്രീയുടെ ഡയറക്ടറാക്കി എന്ന കള്ളപ്രചരണം നടത്തുന്നത്. 'D' എന്ന അക്ഷരം ഡിസ്ട്രിക്റ്റ് എന്നുള്ളതിന്‍റെ ആദ്യാക്ഷരമാണ്. പച്ചകള്ളം തട്ടിവിട്ടവര്‍ പക്ഷെ അത് ഡയറക്ടറുടെ എന്ന് ധരിച്ചതാവാം. ഡോ എം.കെ മുനീര്‍ മന്ത്രിയായിരുന്ന കാലത്താണ് അന്‍സറിനെ കൊല്ലത്തെ കുടുംബശ്രീയുടെ അസിസ്റ്റന്‍റ് കോഡിനേറ്ററായി നിയമിച്ചതെന്ന് ഓര്‍ക്കണം.

അഴിമതി ആരോപണം: സത്യത്തെ എന്നെന്നേക്കുമായി ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല: കെ ടി ജലീല്‍
ഒരു മാസത്തിനുള്ളില്‍ കുടുംബശ്രീയുടെ ജില്ലാ കോഡിനേറ്റര്‍മാരെയും അസിസ്റ്റന്‍റ് കോഡിനേറ്റര്‍മാരെയും നിയമിക്കുവാന്‍ അപേക്ഷ ക്ഷണിക്കാനിരിക്കുകയാണ്. ലഭിക്കുന്ന അപേക്ഷകരില്‍നിന്ന് വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ നടത്തി ഏറ്റവും അനുയോജ്യരെ കണ്ടെത്താനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പക്ഷെ അവര്‍ യോഗ്യരാണെങ്കില്‍ മാത്രമേ നിയമിക്കപ്പെടുകയുള്ളൂ എന്ന് നിങ്ങള്‍ക്കുറപ്പിക്കാം...

ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നവരോട് ഒരുവാക്ക്; ‘നിങ്ങള്‍ക്ക് സത്യം അല്‍പകാലത്തേക്ക് മൂടിവെച്ച് പുകമറ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ അതിനെ എന്നെന്നേക്കുമായി ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല’

Keywords: Malappuram, Kerala, Minister, K.T Jaleel, LDF, Government, Facebook, Corruption, Kudumbasree, Director.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script