സുരാജിനെ ഹാസ്യനടനില്‍ ഒതുക്കി അപമാനിച്ചു: ഡോ.ബിജു

 


ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 19.04.2014)സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ഇക്കുറിയും വിവാദത്തില്‍. മികച്ച ദേശീയനടനുള്ള അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടിനെ ഹാസ്യപുരസ്‌ക്കാരത്തില്‍ മാത്രം ഒതുക്കിയതാണ് വിവാദമായിരിക്കുന്നത്.

സുരാജിന് മികച്ച ദേശീയ പുരസ്‌ക്കാരം നേടിക്കൊടുത്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിന്റെ സംവിധായകനായ ഡോ. ബിജുവാണ് ജൂറിക്കെതിരെ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

ജൂറി അംഗങ്ങളില്‍ ഭൂരിഭാഗവും  കൊമേഡിയന്‍മാരാണെന്നും അവാര്‍ഡിന് പരിഗണിച്ച സിനിമകള്‍ പൂര്‍ണമായും കാണാതെയാണ് ജൂറിയംഗങ്ങള്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചതെന്നും ബിജു കുറ്റപ്പെടുത്തി.

സുരാജിനെ ഹാസ്യനടനില്‍ ഒതുക്കി അപമാനിച്ചു: ഡോ.ബിജു ജൂറി അംഗങ്ങളുടെ നിലവാരം പ്രകടിപ്പിക്കുന്നതാണ് പുരസ്‌കാര പ്രഖ്യാപനങ്ങളും. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കിയ സുരാജ് വെഞ്ഞാറമൂടിനെ  ഹാസ്യനടനുള്ള പുരസ്‌കാരം നല്‍കി ജൂറി അംഗങ്ങള്‍ അപമാനിച്ചെന്നും ബിജു കുറ്റപ്പെടുത്തി.

അതേസമയം മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കിട്ടതില്‍ സന്തോഷിക്കുന്നുവെന്ന് ഫഹദ്
ഫാസില്‍ പറഞ്ഞു. എന്നാല്‍ സുരാജിന് അവാര്‍ഡ് ലഭിക്കാത്തതില്‍ ദു:ഖമുണ്ടെന്നും ഫാസില്‍ പ്രതികരിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: 'Perariyathavar' ,Dr. Biju, Suraj Venjaramoodu,Jury members, Thiruvananthapuram, film, Award, Criticism, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia