Controversy | മിശ്രവിവാഹ ലക്ഷ്യം മതത്തെ അവഹേളിക്കലെന്ന് ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി
Dec 8, 2023, 21:28 IST
തിരൂരങ്ങാടി: (KVARTHA) മിശ്രവിവാഹ ലക്ഷ്യം മതത്തെ അവഹേളിക്കലും തേജോവധം ചെയ്യലുമാണെന്ന് ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി. ദാറുല്‍ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തില്‍ അധ്യക്ഷ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില തത്പര കക്ഷികള്‍ മിശ്രവിവാഹം സജീവമാക്കാനുള്ള ശ്രമത്തിലാണെന്നും മത വേഷം ധരിച്ച് ക്ഷേത്രങ്ങളില്‍ അതിലേര്‍പ്പെടുന്ന മുസ്ലിം സ്ത്രീകളും മതത്തെ അപമാനിക്കുകയാണെന്നും ഇസ്ലാമിനെ പരസ്യമായി വിമര്‍ശിക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. അനിസ്ലാമിക പ്രവണതയ്ക്കെതിരെ മൗലികാവകാശമായ ആശയാദര്‍ശ പ്രചരണം ഉപയോഗപ്പെടുത്തി ജനങ്ങളെ തെറ്റില്‍ നിന്ന് പിന്തിരിപ്പിച്ച് സത്യത്തിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദാറുല്‍ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച ആദർശ സമ്മേളനം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Keywords: Dr Bahauddin Muhammad Nadvi stated purpose of inter Religion marriage is to insult, Malappuram, News, Dr Bahauddin Muhammad Nadvi, Religion, Intermarriage, Criticized, Women, Muslim, Temple, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.