Statement | എസ് എ ടി ആശുപത്രിയിലെ താല്‍കാലിക നിയമനം: സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് നശിപ്പിച്ചതായി ഡിആര്‍ അനില്‍; പബ്ലിസിറ്റിക്ക് വേണ്ടി തയാറാക്കിയ എഴുത്ത് എങ്ങനെ ഓഫിസില്‍നിന്ന് പുറത്തു പോയെന്ന് അറിയില്ലെന്നും മൊഴി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) എസ് എ ടി ആശുപത്രിയിലെ താല്‍കാലിക നിയമനം സംബന്ധിച്ച് സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് നശിപ്പിച്ചതായി വഞ്ചിയൂര്‍ ഏരിയ കമിറ്റി അംഗവും കോര്‍പറേഷന്‍ പാര്‍ലമെന്ററി പാര്‍ടി സെക്രടറിയുമായി ഡിആര്‍ അനില്‍. ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Aster mims 04/11/2022

Statement | എസ് എ ടി ആശുപത്രിയിലെ താല്‍കാലിക നിയമനം: സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പന് എഴുതിയ കത്ത് നശിപ്പിച്ചതായി ഡിആര്‍ അനില്‍; പബ്ലിസിറ്റിക്ക് വേണ്ടി തയാറാക്കിയ എഴുത്ത് എങ്ങനെ ഓഫിസില്‍നിന്ന് പുറത്തു പോയെന്ന് അറിയില്ലെന്നും മൊഴി

കുടുംബശ്രീക്കായും കത്തു തയാറാക്കിയെങ്കിലും അതു പിന്നീടു നശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പബ്ലിസിറ്റിക്കു വേണ്ടിയാണ് കത്തു തയാറാക്കിയതെന്ന് പറഞ്ഞ അനില്‍ താന്‍ തയാറാക്കിയ കത്ത് എങ്ങനെ ഓഫിസില്‍നിന്ന് പുറത്തു പോയെന്ന് അറിയില്ലെന്നും പറഞ്ഞു.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ കത്തു വിവാദത്തിനു പിന്നാലെയാണ് ഡിആര്‍ അനില്‍ എഴുതിയ കത്തും പുറത്തുവന്നത്. എസ് എ ടി ആശുപത്രിയിലെ ഒമ്പത് ഒഴിവുകളിലേക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക 'അഭ്യര്‍ഥി'ച്ച് ഒക്ടോബര്‍ 24ന് ആണ് അനില്‍ കത്തയയച്ചത്. മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ച കത്തിലെന്നപോലെ 'സഖാവേ' എന്ന് അഭിസംബോധന ചെയ്താണ് ഈ കത്തും തുടങ്ങുന്നത്.

അതേസമയം, മേയര്‍ ആര്യ രാജേന്ദ്രന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് ഡിആര്‍ അനില്‍ മാധ്യമങ്ങളോടു പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ വിജിലന്‍സ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പെടെ കൂടുതല്‍ പേരുടെ മൊഴി രേഖപ്പെടുത്തും. രണ്ടു ദിവസത്തിനുള്ളില്‍ പ്രാഥമിക റിപോര്‍ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനാണ് സാധ്യത.

മേയര്‍ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ആറാം ദിവസവും കോര്‍പറേഷനില്‍ പ്രതിപക്ഷ പാര്‍ടികളുടെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. പ്രതിഷേധങ്ങള്‍ക്കിടെ മേയര്‍ ഓഫിസില്‍ എത്തി.

Keywords: DR Anil admits to Vigilance of destroying controversial letter, Thiruvananthapuram, News, Politics, Letter, Controversy, Crime Branch, Statement, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia